ഫാദർ സെബാസ്റ്റ്യൻ പാറയിൽ അന്തരിച്ചു :
- Posted on September 28, 2020
- Localnews
- By enmalayalam
- 522 Views
രോഗബാധിതനായിരുന്നു ഇദ്ദേഹം . നരിവാൽമുണ്ട ഇടവകയിൽ വികാരിയായിരുന്ന ഇദ്ദേഹം തിങ്കളും ചൊവ്വയും ഇടവകയിൽ കുർബാന മുടങ്ങാതിരിക്കാൻ അച്ചന്മാരെയും ചുമതലപ്പെടുത്തി, സ്വന്തം വീട്ടിൽ പോയതാണ്. ജനിച്ചു വളർന്ന വീട്ടിൽ നിന്നു തന്നെ മാതാപിതാക്കൾ കുഞ്ഞുനാളിലേതന്നെ ചൂണ്ടിക്കാണിച്ചു കൊടുത്ത സ്വർഗീയ ഭവനത്തിലേക്ക് അദ്ദേഹം യാത്രയായി
പ്രിയപ്പെട്ടവരുടെ ഇടയിൽ ബാബുഅച്ചൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ചിന്തോദ്ദീപകമായ വാക്കുകൾ കൊണ്ട് കേൾവിക്കാരുടെ ഹൃദയത്തെ ദീപ്തമാക്കിയ ആ ശബ്ദം നിലച്ചു. ഇപ്പോഴും ഭക്തരുടെ കാതുകളിൽ ആ പ്രസംഗത്തിൻ്റെ അലയൊലി കേൾക്കാം. അദ്ദേഹം അർപ്പിച്ച വിശുദ്ധ ബലികളുടെയും, നിർവ്വഹിച്ച പൗരോഹിത്യ ശുശ്രൂഷകളുടെയും, വചന പ്രഘോഷണങ്ങളുടെയും യോഗ്യതയാൽ അച്ചൻ്റെ സ്വർഗീയയാത്ര ശുഭകരമാകട്ടെ