ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്നും 9 വിദ്യാർത്ഥികളൊന്നിച്ച് അഭിഭാഷകവൃത്തിയിലേക്ക്
- Posted on August 09, 2021
- Localnews
- By Deepa Shaji Pulpally
- 859 Views
ഈ മികവിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിൽ വയനാടിന് ഒരു പൊൻതൂവൽ കൂടിയാണ് ഇവർ സമ്മാനിച്ചിരിക്കുന്നത്

വയനാട്ടിലെ കാടിനുള്ളിൽ താമസിക്കുന്ന, കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നും 9 - വിദ്യാർത്ഥികൾ ഒന്നിച്ച് കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ ( CLAT) പാസായി. അതോടൊപ്പം ഇവർ 9 പേരും അഡ്മിഷൻ കൗൺസിലിങ്ങിനായി യോഗ്യത നേടുകയും ചെയ്തു.
ഇതിൽ പാമ്പ്ര ചുണ്ട കൊല്ലി വാറച്ചം കോളനിയിലെ മൃദുല 258- ആം റാങ്കിൽ കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (എ. ൻ. യു. എ എൻ. എസ് )ൽ പ്രവേശനത്തിന് അർഹയായി. ആർ. അയന, ജി ശ്രീകുട്ടി, എ.അമ്മു, കെ. കെ അനഘ, മീനാക്ഷി, എം.ആർ അഖിൽ, ആർ.രാഹുൽ, ദിവ്യ വിജയൻ എന്നിവർ വിവിധ ദേശീയ നിയമ സർവകലാശാലയിലേക്ക് അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്.
കാടിന്റെ മക്കളെ മുഖ്യധാരയിലെത്തിക്കാൻ സഹായകമായത് വയനാട് ജില്ലാ ജഡ്ജി ഹാരിസ്, കെ. എ ൽ. സി ഡയറക്ടർ ജഡ്ജി രവികുമാർ, ഐ. ഡി. പി വയനാട് ജില്ലാ പ്രൊജക്ട് ഓഫീസർ കെ. ചെറിയാനും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും, പട്ടിക വികസന വകുപ്പും ചേർന്ന് തുടക്കമിട്ട നിയമ ഗോത്ര പരിശീലന പരിപാടിയിലൂടെ ആണ്.
നിയമ പഠനത്തിന് വാതിൽ തുറന്നു കിട്ടിയ ഈ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ലോ കോളേജ് പ്രൊഫ. ലോവൽ മാൻ, സെൻട്രൽ യൂണിവേഴ്സിറ്റി തിരുവല്ല ലോ കോളേജ് വകുപ്പ് മേധാവി.ഡോ. ജയശങ്കർ, ഡോ. ഗിരീഷ്, ഡൽഹി ലോയിഡ് കോളേജ് പ്രൊഫ. ഡോ. കവിത, സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ജാസ്മിൻ, അഡ്വ. ജോർജ് ഗിരി എന്നിവർ ചേർന്ന് പരിശീലനം നൽകുകയും ചെയ്തു.
ഈ പരിശീലനങ്ങൾക്കെക്കെ പുറമേ വയനാട് ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമപഠന വിദ്യാഭ്യാസത്തിന് പ്രവേശനം നേടി കൊടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 27- വിദ്യാർത്ഥികളെ കൂടി കോച്ചിങ്ങിൽ പങ്കെടുപ്പിക്കുകയും, ഇവർക്ക് വേണ്ട പഠന സാമ്പത്തിക സഹായം നൽകാൻ പട്ടികവർഗ്ഗ വികസന വകുപ്പ് തീരുമാനിക്കുകയും ചെയ്തു.
ചെറുവയൽ രാമൻ ജൈവ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രസീലിലേക്ക്