മെയ് - 9 മാതൃദിനം
- Posted on May 09, 2021
- Timepass
- By Deepa Shaji Pulpally
- 715 Views
ഈ മാതൃദിനത്തിൽ ഏറെ അർത്ഥവത്തായി നമ്മൾ ഓർമ്മിക്കേണ്ട ഒരു വാക്കാണ് ഡോക്ടർ.എ.പി.ജെ അബ്ദുൽ കലാമിന്റെത് " നിങ്ങൾ അമ്മയോട് സംസാരിക്കുമ്പോൾ മൂർച്ചയേറിയ വാക്കുകൾ ഉപയോഗിക്കരുത് കാരണം നിങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചത് അമ്മയാണ് ". അതെ ഏറ്റവും മാധുര്യമുള്ള വാക്കാണ് അമ്മ എന്നത്.
സ്നേഹവും, കരുണയും, വാത്സല്യവും, എല്ലാം ഒന്നിച്ചു ചേരുന്ന ഒരേയൊരു വാക്ക് അമ്മ മാത്രമാണ്. നമ്മുടെ കണ്ണ് ഒന്ന് നനഞ്ഞാൽ കൂടെ തേങ്ങുന്ന, ആരെല്ലാം നമ്മെ ഒറ്റപ്പെടുത്തിയാലും നമുക്ക് കൂട്ടായി നമ്മുടെ ഏത് തെറ്റും ക്ഷ മിക്കുന്ന ഏറ്റവും വലിയ കോടതിയാണ് അമ്മ. എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ.