ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ മാർച്ച് 13- ന് ആരംഭിക്കും
തിരുവനന്തപുരം: ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 13 ന് ആരംഭിച്ച് 30 ആം തിയതി അവസാനിക്കും. ഉച്ചയ്ക്ക് 1.30 മുതൽ ആണ് പരീക്ഷ നടത്തുന്നത്. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയാണ് നടക്കുന്നത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ ഉച്ചക്ക് 2.15 മുതലായിരിക്കും നടക്കുക.