ഉറുമ്പുകളെ കുറിച്ചുള്ള പുതിയ കണ്ടെത്തൽ; ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് ഒൻപതാം ക്ലാസ് വിദ്യാർഥിനികൾ

കൽപ്പറ്റയിലെ  ഹ്യും സെന്റർ ഫോർ എക്കോളജി &  വൈൽഡ് ലൈഫ് ബയോളജിയിലാണ് ഇവർ നടത്തിയ പഠനങ്ങളുടെ ഗവേഷണം  നടത്തിയത്

വയനാട്ടിലെ അതിരാറ്റു കുന്ന് ഗവ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ആദിത്യ ബിജുവും, വിഷ്ണുപ്രിയ പി.എസ്സും ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 29- താമത് ദേശീയ ബാലസാഹിത്യ മത്സരത്തിൽ 90- ഓളം വിദ്യാർത്ഥികളിൽ നിന്നും മൂന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ഇവരെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനായി ഇവർ തിരഞ്ഞെടുത്തത് "കാപ്പി തോട്ടത്തിലെ ജൈവവൈവിധ്യം ഉറുമ്പുകളിലൂടെ" എന്ന വിഷയമാണ്.

ഉറുമ്പുകളുടെ വൈവിധ്യം സൂചകമായി എടുത്തുകൊണ്ട് കാപ്പി തോട്ടത്തിലും, റബ്ബർതോട്ടത്തിലും ഇവർ നടത്തിയ താരതമ്യ പഠനത്തിൽ റബ്ബർ തോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങളിലാണ് ഉറുമ്പുകൾ താമസത്തിന്  തിരഞ്ഞെടുക്കുന്നത് എന്ന് ഈ കൊച്ചു മിടുക്കികൾ കണ്ടെത്തി.

ഈ പഠനത്തിലൂടെ റബർ തോട്ടത്തിലാണ്  സസ്യ-ജന്തു വൈവിധ്യം നിലനിർത്തുന്നതിന് ഉറുമ്പുകൾ കൂടുതൽ സഹായകരമാകുന്നത് എന്ന് തിരിച്ചറിഞ്ഞു. കൽപ്പറ്റയിലെ  ഹ്യും സെന്റർ ഫോർ എക്കോളജി &  വൈൽഡ് ലൈഫ് ബയോളജിയിലാണ് ഇവർ നടത്തിയ പഠനങ്ങളുടെ ഗവേഷണം  നടത്തിയത്. സയൻസ് കോർഡിനേറ്റർമാരായ ദിവ്യ മനോജും, ആദരാ സിനോജുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ക്രിസ്തുമസ്, പുതുവത്സരാഘോഷം; വയനാട് ജില്ലയിൽ പരിശോധന കർശനമാക്കി പോലീസ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like