ഡോ: അനൂപിന്റെ ആത്മഹത്യാ സോഷ്യൽ മീഡിയയിലൂടെ പ്രതിക്ഷേധം രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകർ

സംസ്ഥാനത്തെ ഞെട്ടിച്ച യുവ ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം കിടപ്പ് മുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ കെട്ടി തൂങ്ങി ആത്മ ചെയ്യുന്ന നിലയിലായിരുന്നു അനൂപിനെ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 23 നിടെ ശസ്ത്രക്രിയക്കിടെ കൊല്ലത്ത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഡോ: അനൂപിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊല്ലം ഏഴുകോണ്‍ സ്വദേശിയായിരുന്നു പെണ്‍കുട്ടി. ഡോക്ടര്‍ അനൂപിന്റെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്കിടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടേയും ആശുപത്രിക്ക് മുന്നിലും ഉണ്ടായ പ്രതിഷേധത്തിനെ തുടര്‍ച്ച് ഡോക്ടര്‍ അനൂപ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പിന്നാലെയാണ് ആത്മഹത്യ.

കോവിഡ് സാഹചര്യത്തില്‍പ്പോലും റിസ്‌ക് എടുത്ത് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായ ഡോ. അനൂപ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ഐഎംഎ പ്രതിനിധി ഡോ. സുള്‍ഫി പറഞ്ഞു.


Author
ChiefEditor

enmalayalam

No description...

You May Also Like