ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് വഴി ലഹരി കൈമാറൽ. പെൺകുട്ടികളെ കാരിയർ ആക്കിയതിൽ നടപടി എടുത്തു
കോഴിക്കോട്: കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനികളെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി. കാരിയരായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. ഇയാള്‍ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത് വിടുന്നത് എന്നും കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടികളെയാണ് ഇത്തരം സംഘങ്ങൾ ലഹരി കൈമാറുന്നതിന് ഉപയോഗപെടുത്തുന്നത്.
പ്രത്യേക ലേഖിക