തിലാപ്പിയയിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വാക്സിൻ വികസിപ്പിക്കുന്നതിന് കുസാറ്റ് അധ്യാപകന് 8.60 ലക്ഷം രൂപയുടെ ജർമൻ ഗ്രാന്റ്
- Posted on April 09, 2025
- News
- By Goutham Krishna
- 56 Views

കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. പുന്നാടത്ത് പ്രീതം ഇ.യ്ക്ക് തിലാപ്പിയ മത്സ്യങ്ങൾക്കുളള വാക്യിനുമായി ബന്ധപ്പെട്ട പ്രോജക്ടിന് സ്മോൾ ഇമ്മീഡിസറ്റ് നീഡ് ഗ്രാൻറ് (SING) 2025 ലഭിച്ചു. ഇൻഡോ-ജർമൻ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിന്റെ (IGSTC) പിന്തുണയോടെയാണ് ഗവേഷണ സഹായം ലഭിച്ചത്. IGSTC ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും (DST), ജർമനിയുടെ ഫെഡറൽ ഗവൺമെന്റുമായുള്ള (BMBF) സംയുക്ത സ്ഥാപനമാണ്.
തിലാപ്പിയ മത്സ്യങ്ങളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പ്രോജക്ടിന് 12 മാസത്തേക്കാണ് ഗ്രാൻറ്. ജർമൻ സർവകലാശാലയിലേയ്ക്കും വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും പാഠഭാഗം സന്ദർശനങ്ങൾക്കായുള്ള പ്രത്യേക 2 മാസം ഗ്രാന്റ് ഉൾപ്പെടെ, ഡോ. പ്രീതത്തിന് 8,60,000 രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്.
ലുഡ്വിഗ് മാക്സിമിലിയൻ സർവകലാശാല, മ്യൂണിക്, ജർമ്മനി, W42 GmbH ഇൻഡസ്ട്രിയൽ ബയോടെക്നോളജി, ഡോർട്ട്മുണ്ട്, ജർമനി എന്നീ സ്ഥാപനങ്ങളുമായി സംയുക്ത അക്കാദമിക്-വ്യവസായ സഹകരണങ്ങൾക്കായാണ് ഈ ഗ്രാന്റ് ഉപയോഗിക്കുക. മത്സ്യങ്ങളിലെ C-type ലെക്ടിൻ റിസപ്റ്റർ (CLRs) നെ ലക്ഷ്യമിട്ടുളള വാക്സിൻ തിലാപ്പിയകളിൽ വ്യാപകമായ അണുബാധ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഈ ഗവേഷണ ഫലം, മത്സ്യകൃഷിയിൽ സാമ്പത്തിക നഷ്ടവും മത്സ്യങ്ങളുടെ മരണനിരക്കും കുറച്ച്, ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ഉറപ്പാക്കാൻ സഹായിക്കുന്നു.