കേരള വനിതാ കമ്മിഷനില്‍ ഡപ്യൂട്ടേഷന്‍ ഒഴിവ്

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ മേയ് മൂന്നിനകം ലഭ്യമാക്കേണ്ടതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like