ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

  • Posted on May 25, 2023
  • News
  • By Fazna
  • 81 Views

സയൻസിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയം.
ഈ വർഷത്തെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു. 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 376135 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 82.95 % ആണ് ഇത്തവണത്തെ ഹയർസെക്കൻഡറി വിജയ ശതമാനം. സയൻസിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയശതമാനം. കഴിഞ്ഞ തവണ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 0.92 ശതമാനമാണ് കുറവ്. ഇന്ന് വൈകിട്ട് 4 മണി മുതൽ വെബ് സെറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഫലമറിയാം.
33815 വിദ്യാർഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഭാഗങ്ങളുമായി 432436 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് . വിജയ ശതമാനം കൂടിയ ജില്ല വയനാടാണ്. കുറവ് പത്തനംതിട്ട {76.59}.20 സ്കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കുടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 4897 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്.

Author
Citizen Journalist

Fazna

No description...

You May Also Like