സ്വർണവിലയിൽ ഇടിവ്; 800 രൂപ കുറഞ്ഞ് പവന് 39,440 രൂപയിലെത്തി

സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസത്തെ വർധനവിന് പിന്നാലെ ബുധനാഴ്ച പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 4930 രൂപയിലെത്തി.

ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപകൂടി വർധിച്ച് 40,240 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് തനിതങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. സ്വർണ വില 42,000 രൂപയിലെത്തിയത് വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് ഇടയാക്കിയിരുന്നു. നിക്ഷേപകർ ലാഭമെടുക്കുന്നതും വീണ്ടും നിക്ഷേപം നടത്തുന്നതുമാണ് ഇതിന് പ്രധാന കാരണം.

Author
ChiefEditor

enmalayalam

No description...

You May Also Like