വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കത്തവരുടെ ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട​യേ​ണ്ടതില്ലെന്ന്​ നി​ർ​ദേ​ശം

  • Posted on March 07, 2023
  • News
  • By Fazna
  • 148 Views

തിരുവനന്തപുരം : വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ആ​രു​ടെ​യും പെ​ൻ​ഷ​ൻ ഇ​പ്പോ​ൾ ത​ട​യേ​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വ​സം ഫെ​ബ്രു​വ​രി 28 ആ​യി​രു​ന്നു. ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ​ശേ​ഖ​രി​ക്കു​ന്ന വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ.​കെ.​എ​മ്മി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ ​അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്നത് എ​ന്നാ​ൽ ചി​ല കോ​ർ​പ​റേ​ഷ​നു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മ​ട​ക്കം ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി​യും വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​തി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​കാ​ത്ത​ത്​ എ​ത്ര​പേ​രെ​ന്ന്​ കൃ​ത്യ​മാ​യി ക​ണ​ക്കെ​ടു​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ ധ​ന​വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്

ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി എ​ന്നി​ങ്ങ​നെ നാ​ല്​ മാ​സ​ങ്ങ​ളി​ലാ​യാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ച്ച ശേ​ഷ​മേ പെ​ൻ​ഷ​ൻ വി​ല​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ. നി​ല​വി​ൽ 52.5 ല​ക്ഷം പേ​രാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലു​ള്ള​ത്. വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്.

ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​രും ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന വ്യ​ക്തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ വി​വാ​ഹി​ത​രാ​യ മ​ക്ക​ളു​ടെ വ​രു​മാ​നം ഒ​ഴി​വാ​ക്കി, ശേ​ഷി​ക്കു​ന്ന​ത് ആ ​വ്യ​ക്തി​യു​ടെ കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് വ​രു​മാ​ന​പ​രി​ധി വെ​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രെ ഇ​ത് ബാ​ധി​ക്കി​ല്ല.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like