75 - സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്തു

  • Posted on August 15, 2022
  • News
  • By Fazna
  • 171 Views

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം.


സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം.

രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ പങ്കുവഹിച്ച മഹാരഥന്‍മാരുടെ പേര് പറയുന്നതിനിടെയാണ് ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചുവെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞു.

ഇന്ത്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോകുകയാണ്. ഇന്ത്യക്ക് ഇത് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു. രക്തസാക്ഷികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കണം. രാഷ്ട്ര നിര്‍മ്മണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

ജനാധിപത്യത്തിന്‍റെ അമ്മയാണെന്ന് ഇന്ത്യ തെളിയിച്ചു. പുതിയദിശയില്‍ നീങ്ങാനുള്ള സമയമാണിത്. 75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയില്‍ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ രാഷ്ട്രം കെട്ടിപ്പടുത്തവരോ ആയ ഡോ രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, എസ് പി മുഖര്‍ജി, എല്‍ ബി ശാസ്ത്രി, ദീന്‍ദയാല്‍ ഉപാധ്യായ, ജെ പി നാരായണ്‍, ആര്‍ എം ലോഹ്യ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യ ഭാരതി - ഇവരുടെ ദിനമാണിന്ന്. അത്തരം മഹത് വ്യക്തിത്വങ്ങള്‍ക്ക് മുന്നില്‍ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഓരോ പൗരനും രാജ്യത്തെ മാറ്റാനും ആ മാറ്റം വേഗത്തില്‍ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. എല്ലാ സ്വപ്നങ്ങളും അവരുടെ കണ്‍മുന്നില്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ആദിവാസി സമൂഹത്തെ മറക്കാന്‍ കഴിയില്ല. ഭഗവാന്‍ ബിര്‍സ മുണ്ട, സിദ്ധു-കാന്‍ഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു - സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും ആദിവാസി സമൂഹത്തെ മാതൃഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകള്‍ ഉണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

76ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്‌ രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണ മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പ്രധാന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10,000ല്‍ അധികം പൊലീസുകാരെ ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.

ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ വീടുകളെയും സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നയിക്കുന്നത്. അദ്ദേഹം ദേശീയ പതാക ഉയര്‍ത്തിയശേഷം തുടര്‍ച്ചയായി ഒമ്ബതാം തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Author
Citizen Journalist

Fazna

No description...

You May Also Like