അഭിമാന നിമിഷം; ഇന്ന് ഇന്ത്യയുടെ 74ആം കരസേനാ ദിനം ആഘോഷിക്കുന്നു

ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ദിനം 

ഇന്ന്  2022 ജനുവരി 15 ശനിയാഴ്ച. ഇന്ത്യയുടെ 74-ാമത് ദേശീയ കരസേനാ ദിനമാണിന്ന്. എന്ത് കൊണ്ടാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത് എന്നറിയാമോ? ഫീൽഡ് മാർഷൽ കോദണ്ടേര മടപ്പ കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായി ചുമതലയേറ്റ ദിവസമാണ് ജനുവരി 15. ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ദിവസം കൂടിയാണ്.

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് ബുച്ചർ പിൻവാങ്ങിയപ്പോൾ, ലഫ്റ്റനന്റ് ജനറൽ കെ.എം കരിയപ്പ 1949ൽ ഇന്ത്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായി ചുമതലയേറ്റു. ഈ ദിവസത്തെ അനുസ്മരിച്ചാണ് ജനുവരി 15 ദേശീയ കരസേനാ ദിനമായി ആചരിക്കുന്നത്.രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിത്. 

കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയപ്പോൾ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. 1947 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യൻ കരസേന നൽകിയ സംഭാവനകളും ത്യാഗങ്ങളും വരും തലമുറകൾക്ക് മനസിലാക്കി കൊടുക്കാൻ കൂടിയാണ് ഇത്തരം ദിനങ്ങൾ ആഘോഷിക്കുന്നത്. ഇന്ത്യൻ കരസേന ഒരു യുദ്ധ-നേതൃത്വ സംഘമായി മാറാൻ തീരുമാനിച്ചതിനാൽ, രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിലെ 'അമർ ജവാൻ ജ്യോതി'യിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്.  എല്ലാ വർഷവും, ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദർശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷമാക്കുന്നത്.

വൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍; 84 ദിവസത്തേയ്ക്ക് 5ജിബി പ്രതിദിന ഡാറ്റ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like