കൂടാരത്തിലുറങ്ങി, ഗിന്നസ് റെക്കോർഡ് നേടി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7. 6 കോടി സമാഹരിച്ച് മാക്സവൂസി
- Posted on April 01, 2023
- News
- By Goutham Krishna
- 121 Views

മൂന്ന് വർഷകാലം രാത്രി മുഴുവൻ കൂടാരത്തിലുറങ്ങി 13 വയസ് കാരൻ മാക്സ് വൂസി സമാഹരിച്ചത് 7. 6 കോടി രൂപ. ഗിന്നസ് റെക്കോർഡ് നേടിയ ഈ 13 കാരൻ ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിയാണ് ചിലവഴിക്കുക. ലണ്ടനിലെ ജീവകാരുണ്യ പ്രസ്ഥാനമായ നോർത്ത് ഡെമൺ ഹോസ്പൈസിനായാണ് ഈ കാരുണ്യ പ്രവർത്തി ചെയ്ത് ഈ 13 കാരൻ ലോക മാതൃകയായത്. പത്താം വയസ്സിൽ ഈ കൂടാര വാസം തുടങ്ങിയത്. കുടുംബ സുഹൃത്തായ റിക്ക് ആബട്ടിന്റെ മരണം വൂസിയെ ഈ കാരുണ്യ വഴിയിലെത്തിച്ചു. ലോകം മുഴുവൻ ,, ദ ബോയ് ഇൻ ടെന്റ്,, എന്ന പേരിൽ വൂസിഅറിയപ്പെട്ടു. ലോകത്തെ ശ്രദ്ധേയരായ വ്യക്തിത്വങ്ങൾക്കൊപ്പം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച വൂസിക്ക് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനൊപ്പം ചായ സൽക്കാരത്തിലും പങ്കെടുക്കാൻ ഉള്ള ഭാഗ്യം ലഭിച്ചു. ലോകത്തെ കാരുണ്യ പ്രവർത്തനങ്ങളിലെ ഈ സർഗ്ഗാത്മക മാതൃക ഗിന്നസ്സിലും ഇടം നേടി സവിശേഷ ശ്രദ്ധയും നേടി.