കുടിവെള്ള സ്വകാര്യവൽക്കരണത്തിനെതിരെ ജനകീയ കൺവെൻഷൻ കൊച്ചിയിൽ ഒക്ട്രാബർ 7 ന്.






കൊച്ചി.


ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ വായ്പാക്കരാറിലെ ഉപാധിയുടെ പേരിൽ കുടിവെള്ള വിതരണം കേരളാ വാട്ടർ അതോറിറ്റിയിൽ നിന്ന് മാറ്റി സ്വകാര്യ വിദേശ സ്ഥാപനത്തെ ഏല്പിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ സന്നദ്ധ സംഘടനകളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയപ്പാർട്ടികളും സംയുക്ത കൺവെൻഷൻ സംഘടി പ്പിക്കുന്നു.


  ഒക്ടോബർ 7ന് 11മണിക്ക്,

 എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ.

മുഖ്യാഥിതി :ഇന്ത്യയിലെ വാട്ടർമാൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ്.

എറണാകുളം, ഒക്ടോബർ 4.

    ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പാ ക്കരാറിലെ ഉപാ ധിയുടെ പേരിൽ കുടിവെള്ള വിതരണം കേരളാ വാട്ടർ അതോറിറ്റിയിൽ നിന്ന് മാറ്റി സ്വകാര്യ വിദേശ സ്ഥാപനത്തെ ഏല്പിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയും ജനകീയ കുടിവെള്ള സമിതിയും നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ബഹുജന പിന്തുണ പ്രഖ്യാപിക്കുന്നതിനു ഗ്രീൻ കേരളാ മൂവ്മെന്റ് മുൻകൈ എടുത്ത് സന്നദ്ധ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയപ്പാട്ടികളുടെയും സംയുക്ത കൺവെൻഷൻ നടത്തുന്നു. ഒക്ടോബർ 7ന് തിങ്കളാഴ്ച രാവിലെ 11മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് കൺവെൻഷൻ. ഇന്ത്യയിലെ വാട്ടർമാൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് കൺവെൻഷനിൽ മുഖ്യാഥിതിയായി പങ്കെടുക്കും.

    വിവിധ രാഷ്ട്രീയപ്പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പ്രതിനിധികൾ കൺവെൻഷനിൽ പ്രസംഗിക്കുകയും പ്രവർത്തകർ പങ്കെടുക്കുകയും ചെയ്യും.

    തുടക്കത്തിൽ കൊച്ചി കോര്പറേഷനിലെ കുടിവെള്ള വിതരണമാണ് സ്വകാര്യ ഏജൻസിയെ ഏല്പിക്കാൻ പദ്ധതി തയാറാക്കുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി മറ്റു കോർപറേഷനുകൾ, മുനിസിപ്പലിറ്റി കൾ, പഞ്ചായത്തുകൾ എന്നിങ്ങനെ സംസ്ഥാനത്തെല്ലായിടത്തും പദ്ധതി വ്യാപിപ്പിക്കുമെന്നാണറിയുന്നത്.

     ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനമോ മന്ത്രിസഭാ തീരുമാനമോ ഉണ്ടായിട്ടില്ലെങ്കിൽ പോലും ഉദ്യോഗസ്ഥ നേതൃത്വം പദ്ധതിയുമായി മുൻപോട്ട് പോകാൻ തിരക്കിട്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ട്രേഡ് യൂണിയൻ സംയുക്ത സമിതി വ്യക്തമാക്കി.


 

   മുഴുവൻ ജനങ്ങളും ഈ വിഷയത്തെ സംബന്ധിച്ച് മനസ്സിലാക്കി പ്രതികരിക്കാൻ തയാറാകണമെന്നും വിപുലമായ ക്യാമ്പയിൻ ഇക്കാര്യത്തിൽ വളർത്തിക്കൊണ്ടുവരുന്നതിനു മുന്നോടി ആയാണ് സംയുക്ത കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.




സ്വന്തം ലേഖകൻ

Author

Varsha Giri

No description...

You May Also Like