ഓട്ടിസത്തിന് മ്യൂസിക് തെറാപ്പിയും വേറിട്ട അനുഭവമായി ബിനാലെ ശില്‍പശാല
കൊച്ചി: ഓട്ടിസം കുട്ടികള്‍ക്ക് മ്യൂസിക് തെറാപ്പി ചെയ്യുന്ന സംഗീതജ്ഞന്‍ റൂഡി ഡേവിഡിന്റെ 'റുഡിമെന്റ്സ് ഓഫ് മ്യൂസിക്' ബിനാലെ ശില്‍പശാലയില്‍ വേറിട്ടതായി. സംഗീത ശുശ്രൂക്ഷ ഏറ്റവും ശ്രേഷ്ഠമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ട ഘട്ടത്തിലാണ് ഈ പരീക്ഷണം നടന്നത്. ഫോര്‍ട്ടുകൊച്ചി കബ്രാള്‍യാര്‍ഡ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഡ്രംസില്‍ സംഗീതത്തിലെ പുതിയ രീതികള്‍ റൂഡി ഡേവിഡ് പരിചയപ്പെടുത്തി. ബെംഗളൂരുവില്‍ നിന്നുള്ള റൂഡി കാല്‍നൂറ്റാണ്ടായി കര്‍ണാടക സംഗീത ലോകത്തെ സജീവ സാന്നിധ്യമാണ്. എട്ടു വര്‍ഷമായി ഡ്രംസ് ഉപയോഗിച്ച് ഇടതു - വലതു കൈകളുടെ ഏകോപനത്തിലൂടെ ഓട്ടിസം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയാണ് റൂഡി ഡേവിഡിന്റെ മ്യൂസിക് തെറാപ്പി രീതി. പരമ്പരാഗത ഇന്ത്യന്‍ സംഗീതത്തെ പാശ്ചാത്യ സംഗീതത്തിന്റെ നൊട്ടേഷനിലേക്ക് മാറ്റി ലളിതമായാണ് അവതരണം. ആര്‍ക്കും ലളിതമായി പഠിച്ചെടുക്കാവുന്ന താളങ്ങളാണ് ഉപയോഗിക്കുന്നത്. ഡ്രംസ് കൂടാതെ കര്‍ണാടക സംഗീത വായ്പ്പാട്ടിലും ഗിത്താറിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം നിര്‍മിച്ച വിവിധ തരത്തിലുള്ള വലുതും ചെറുതുമായ ഡ്രംസുകളും മറ്റ് സംഗീതോപകരണങ്ങളുമാണ് ശില്‍പശാലയില്‍ ഉപയോഗിച്ചത്. വയ്യാത്ത മക്കൾക്ക് മാനസീകാനന്ദം വഴി ആശ്വാസ തണലായി ഈ ശില്പശാല.