സാനിറ്റൈസറിന് പകരം 'ഗംഗാ ജലം' കൂടെ കുറച്ചു മന്ത്രവും!!!! കോവിഡ് പ്രതിരോധത്തിലെ പുതിയ രീതി

സാനിറ്റൈസറിന് പകരം ഗംഗാ ജലം സ്പ്രേ ചെയ്ത് കൊടുക്കുന്ന ഒരു പൊലീസ് സ്റ്റേഷനുണ്ട് ഉത്തര്‍ പ്രദേശില്‍. യു.പിയിലെ മീററ്റ് ജില്ലയിലുള്ള നൗചണ്ഡി പൊലീസ് സ്റ്റേഷനിലാണ് സാനിറ്റൈസറിന് പകരം ഗംഗാജലം കയ്യില്‍ സ്പ്രേ ചെയ്യാന്‍ നല്‍കുന്നത്.


കോവിഡിനെ പ്രതിരോധിക്കാന്‍ പൊതുഇടങ്ങളില്‍ സാനിറ്റൈസര്‍ കുപ്പികള്‍ ഇന്ന് പതിവ് കാഴ്ചയാണ്. എന്നാല്‍ നൗചണ്ഡി പൊലീസ് സ്റ്റേഷനിലെത്തുന്നവരെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ പ്രേംചന്ദ് ശര്‍മ സ്വീകരിക്കുക കയ്യില്‍ ഗംഗാജലം സ്പ്രേ ചെയ്ത് നല്‍കിയാണ്. ഒപ്പം നെറ്റിയില്‍ ചന്ദനവും തൊട്ടുതരും.

ഗംഗാജലം ഇന്ത്യയുടെ പുരാതന സാനിറ്റൈസര്‍ ആണെന്നാണ് പ്രേംചന്ദ് ശര്‍മ പറയുന്നത്. ഇത് കീടാണുക്കളെ കൊല്ലും. നെറ്റിയില്‍ ചന്ദനം തൊടുന്നത് മനസ്സ് ശാന്തമാക്കാനും പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേശപ്പുറത്ത് കുറേ കുപ്പികളിലായി ഗംഗാജലം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പൊലീസുകാരന്‍ മന്ത്രം ചൊല്ലുന്നതും കേള്‍ക്കാം. പുതിയ പരിഷ്‌കാരം നടപ്പിലാക്കിയ ശേഷം തന്റെ സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനവും കുറ്റകൃത്യങ്ങളും കുറഞ്ഞെന്ന് പ്രേംചന്ദ് ശര്‍മ അവകാശപ്പെട്ടു.

കോവിഡ് പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ ചെക്ക്പോസ്റ്റുമായി കർണാടകം 


Author
ChiefEditor

enmalayalam

No description...

You May Also Like