ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുമെന്ന് രാഹുലും പ്രിയങ്കയും

  • Posted on April 12, 2023
  • News
  • By Fazna
  • 59 Views

കൽപ്പറ്റ: ശരിയായ ഉത്തരങ്ങൾ കിട്ടും വരെ ഞങ്ങൾ ചോദ്യങ്ങൾ ഞങ്ങൾ ചോദ്യങ്ങൾ ആവർത്തിക്കുമെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു. പാര്‍ലമെന്റ് അംഗമാണെ ങ്കിലും അല്ലെങ്കിലും വയനാടിനുവേണ്ടി നിലകൊള്ളും-രാഹുല്‍ഗാഡിആരേയും ഭയപ്പെടില്ലെന്നും ഏതു പ്രതിസന്ധിയിലും അസ്വസ്ഥനാകില്ലെന്നും രാഹുല്‍ഗാന്ധി. കൈനാട്ടിയില്‍ യു.ഡി.എഫ് രാഷ്ട്രീയ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും എം.പി സ്ഥാനം നഷ്ടമായതിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ അദ്ദേഹം പറഞ്ഞു. എം.പി എന്നത് ഒരു പദവി മാത്രമാണ്. ബി.ജെ.പിക്ക് ഈ പദവി എടുത്തുമാറ്റാനും ഒദ്യോഗിക വസതിയില്‍നിന്നു ഒഴിവാക്കാനും ജയിലില്‍ അടയ്ക്കാനും കഴിഞ്ഞേക്കാം. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു തടയാനാകില്ല. സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാലോ അഞ്ചോ പേരുടെ ഉടമസ്ഥതയിലുള്ള രാജ്യത്ത് ജീവിക്കാന്‍ താത്പര്യപ്പെടുന്നവരല്ല അവര്‍.

ബി.ജെ.പിക്കെതിരെ വര്‍ഷങ്ങളായി ആശയപ്പോരാട്ടമാണ് നടത്തുന്നത്. ഇത് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലേക്ക് പോലീസിനെ വിട്ടാല്‍ താന്‍ ഭയപ്പെടുമെന്നും എം.പി സ്ഥാനം റദ്ദാക്കുകയും ഭവനം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ അസ്വസ്ഥനാകുമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ കരുതിയത്. വയനാട്ടുകാരില്‍നിന്നു ഒരു പാട് കാര്യങ്ങള്‍ താന്‍ പഠിച്ചു. പ്രളയം ഭവനരഹിതരാക്കിയ സാഹചര്യത്തെ അവര്‍ നേരിടുന്നത് താന്‍ നേരില്‍ക്കണ്ടതാണ്.

നാലു വര്‍ഷം മുമ്പ് വയനാട്ടിലേക്ക് കടന്നുവന്നത് പാര്‍ലമെന്റ് അംഗമായി മത്സരിക്കുന്നതിനാണ്. മറ്റിടങ്ങളിലേതില്‍നിന്നു വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് നടന്നത്. ജനങ്ങള്‍ നല്‍കിയ സ്വീകരണം ഞാന്‍ അവരുടെ സഹോദരനാണ് എന്ന ചിന്തയാണ് ജനിപ്പിച്ചത്.

പാര്‍ലമെന്റ് അംഗമാകുന്നതിനു ഒരാള്‍ക്ക് പല ഗുണങ്ങള്‍ ആവശ്യമാണ്. ജനങ്ങളുടെ വികാരങ്ങളും വിഷമതകളും മനസിലാക്കാന്‍ കഴിവുള്ളയാളാകണം ജനപ്രതിനിധി. ജനങ്ങളെ അറിയാനും അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാനും സാധിക്കണം. ജനങ്ങളെ തനിക്കു മുകളില്‍ പ്രതിഷ്ഠിക്കുന്നതിനു മനസുണ്ടാകണം. വ്യക്തിപരമായ ആഗ്രഹങ്ങള്‍ ത്യജിക്കാന്‍ കഴിയണം. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പരിശ്രമമാണ് ജനപ്രതിനിനി നടത്തേണ്ടത്. പരുക്കന്‍ സ്വഭാവം ഉപേക്ഷിക്കണം. പ്രത്യാഘാതങ്ങളില്‍ ഭയപ്പെടാതെ ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടണം.

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. ജനങ്ങളോടു പറയുന്നതില്‍ അധികവും അസത്യമാണ്. താന്‍ അങ്ങനെയാകില്ല. പൈശാചികമായി നേരിട്ടാല്‍പോലും ബി.ജെ.പിക്കാരോടും ആര്‍ദ്രതയോടെയുള്ള സമീപനം സ്വീകരിക്കും. രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ബി.ജെ.പിയുടെ ഭീഷണികളെ കോണ്‍ഗ്രസ് ഭയപ്പടുന്നില്ല. കാരണം പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നത് ശരിയായ ആശയത്തെയാണ്.

പാര്‍ലമെന്റ് അംഗമാണെങ്കിലും അല്ലെങ്കിലും വയനാടിനുവേണ്ടി നിലകൊള്ളും. ഒരോ പ്രശ്‌നങ്ങളിലും ഇടപെടും. എം.പി സ്ഥാനത്തനിന്നു അയോഗ്യനാക്കിയതുകൊണ്ട് താനും വയനാടുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവിതാന്ത്യം വരെയുള്ള ബന്ധമാണ് വയനാടുമായി ഉള്ളതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ജനം രാഹുലിനെ തിരിച്ചറിഞ്ഞ് ഒപ്പം നില്‍കുന്നത് അഭിമാനകരം-പ്രിയങ്ക ഗാഡി ധീരനും സത്യസന്ധനുമായ മനുഷ്യനാണ് രാഹുല്‍ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. കൈനാട്ടിയില്‍ യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ സദസില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

സത്യം ആരുടെ മുന്നിലും വിളിച്ചുപറയുന്നതില്‍ അശേഷം ഭയമില്ലാത്ത രാഷ്ട്രീയ നേതാവാണ് രാഹുല്‍. നിശബ്ദനാക്കാന്‍ ശ്രമിക്കുന്ന ശക്തി ഏതായാലും തന്റേടത്തോടെ അദ്ദേഹം നിലകൊള്ളും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയസപ്പെടുന്ന ജനതയുടെ വേദനകള്‍ സഹാനുഭൂതിയോടെ കേള്‍ക്കാന്‍ ഏപ്പോഴും സന്നദ്ധനായ നേതാവാണ് രാഹുല്‍. ജനം രാഹുലിനെ തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനകരമണ്.

സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. വയനാടന്‍ ജനത വമ്പിച്ച ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയച്ചയാള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് സാങ്കേതികക്കുരുക്കിലായത് വൈരുദ്ധ്യമായാണ് കാണുന്നത്. അനീതി കാണുമ്പോള്‍ പ്രതികരിക്കേണ്ടതും ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതും ഓരോ ജനപ്രതിനിധിയുടെയും കടമയാണ്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ഭരണകൂടത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതിനും ഭരണഘടന ഓരോ പൗരനും അവകാശം നല്‍കുന്നുണ്ട്. ചോദ്യങ്ങളുടെ പേരില്‍ ഒരു മനുഷ്യനെ ഭരണകൂടത്തിന്റെ അടിമകള്‍ വളഞ്ഞിട്ടാക്രമിക്കുകയാണ്. വ്യവസായവത്കരിക്കപ്പെട്ട കുപ്രചാരണങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യതയാണ്. സത്യത്തിന്റെ അടിത്തറയിലും സമത്വത്തിന്റെ വിശാലതയിലും നീതിബോധത്തിലും രൂപംകൊണ്ട രാജ്യമാണ് ഇന്ത്യ.

ഒരു വ്യക്തിയുടെ പ്രശ്‌നങ്ങളെ ഇന്ത്യടെ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് ബി.ജെ.പി നേതാക്കളില്‍ ചിലര്‍ ആക്ഷേപിക്കുന്നത്. എന്നാല്‍ ഗൗതം അദാനിയുടെ സംരക്ഷണത്തിനുവേണ്ടി ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും അണിനിരക്കുന്നതായാണ് തനിക്ക് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ സമ്പത്തും അഭിമാന സ്തംഭങ്ങളും ഒരു വ്യക്തിക്കു തീറെഴുതി നല്‍കുന്നതാണ് നാം കാണുന്നത്. രാജ്യത്തെ കര്‍ഷകനെ സംരക്ഷിക്കാന്‍ ഭരണകൂടം തയാറാകുന്നില്ല. അതിരുകാക്കാന്‍ സൈനികര്‍ ജീവന്‍ വെടിയുമ്പോള്‍ ചൈനയ്ക്ക് ഒത്താശ ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാസ്ഥാപനങ്ങള്‍ നോക്കുകുത്തികളാകുമ്പോള്‍ ജനാധിപത്യ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ജനങ്ങളില്‍ വന്നുചേരുകയാണ്.

ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഭരണകൂടം മറന്നു. ഇതിനെല്ലാം എതിരായ ചോദ്യങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. രാഹുല്‍ഗാന്ധിയെ നിശബ്ദനാക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമായി വയനാടന്‍ ജനത മാറി. അതുപോലെ രാജ്യമെങ്ങുമുള്ള ജനതയും മാറുകയാണ്. മണ്ഡലത്തിലെ ജനങ്ങളെ സ്വന്തം കുടുംബാംഗങ്ങളായാണ് രാഹുല്‍ഗാന്ധി കാണുന്നത്. അതിനാല്‍തന്നെ വയനാട്ടില്‍ സംസാരിക്കുന്നത് സഹോദരന്‍മാരോടും സഹോദരിമാരോടുമാണ്. നാലുവര്‍ഷം മുമ്പ് വോട്ട് അഭ്യര്‍ഥിക്കുന്നതിനു ആദ്യമായി വയനാട്ടിലെത്തിയപ്പോള്‍ രാഹുലിന്റെ ഉള്ള് ഇന്നാട്ടിലെ ജനം തിരിച്ചറിയണമെന്ന് ആഗ്രഹിച്ചു. അത് സഫലമായതിന്റെ സന്തോഷത്തിലാണ് നാല് വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ നില്‍ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.Author
Citizen Journalist

Fazna

No description...

You May Also Like