നാടക ജീവിതവും ജീവിതനാടകവുമായി ജേക്കബ്ബിൻ്റെ പ്രയാണം

  • Posted on February 22, 2023
  • News
  • By Fazna
  • 165 Views

അരങ്ങിൽ നാടകത്തിന് തിരശ്ശീല ഉയരുമ്പോൾ ,സദസ്സിലും അണിയറിലുമായി ഒരാൾ നിറഞ്ഞ മനസ്സുമായി ഇരിക്കുന്നത് കാണാം ,ജേക്കബ്ബ് .സി .വർക്കിയുടെ ജീവിതം തന്നെ നാടകത്തിന് വേണ്ടി സമർപ്പിച്ചിരിക്കയാണ്. നാടകങ്ങൾ കാണാൻ ഇരുപത്തയ്യായിരം കിലോ മീറ്റർ സഞ്ചരിച്ചിട്ടും ഇനിയുമാ വഴിയിൽ ജേക്കബ്ബിൻ്റെ പ്രയാണം തുടരുകയാണ്. അങ്കമാലി മൂക്കന്നൂർ ചിറ്റിനപ്പിള്ളി വീട്ടിൽ ജേക്കബ്ബ് അമ്പത്തിരണ്ടാം വയസ്സിലും നാടക വഴിയിൽ തന്നെയാണ്. ഇലക്ട്രോണിക്സ് അദ്ധ്യാപകനാണെങ്കിലും ചെറുപ്പം മുതൽ നാടകങ്ങൾ കണ്ടു വളർന്ന് നാടക പ്രണയേതാവായി മാറുകയായിരുന്നു. ,, മറ്റു കലാ രൂപങ്ങളേക്കാൾ നാടകങ്ങൾക്ക് ഒരു സന്ദേശം കൂടി സമൂഹത്തിന് നൽകാൻ കഴിയും ,, അത് കൊണ്ട് കൂടിയാണ് ഞാൻ നാടകങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി വയനാട് ബത്തേരിയിൽ നഗരസഭയും പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് പ്രൊഫഷണൽ നാടക മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു. മത്സരത്തിന് വരുന്ന ഓരോ നാടകവും കണ്ടാണ് തിരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ കൽപ്പറ്റയിലും മാനന്തവാടിയിലും നാടക മത്സരങ്ങൾ സംഘടിപ്പിച്ചെങ്കിലും ബത്തേരിക്കാരിൽ ആണ് നല്ലൊരു പ്രേക്ഷക സമൂഹത്തെ ഞാൻ കണ്ടത് ,അത് കൊണ്ട് നാടക മത്സരങ്ങൾക്ക് ഇവിടെ വേദിയായി. 12 നാടകങ്ങൾ ഓരോ വർഷവും വരുമ്പോൾ ഇരുന്നോറാളം വരുന്ന നാടക കലാകാരന്മാരുടെ വീട്ടിലെ അടുപ്പുകളാണ് പുകയുന്നത്. നാടക കലാകാരന്മാർ  അത്രത്തോളം സഹനത്തിലാണ് ജീവിത നാടകത്തിൽ അഭിനയിക്കുന്നതെന്ന് ജേക്കബ്ബ് വ്യക്തമാക്കി. കോവിഡ് കാലത്ത് ഈ കലാകാരന്മാർ ജീവിതങ്ങൾ കരുപ്പിടിപ്പിക്കാൻ ഏറെ കഷ്ടപ്പെട്ടു. ആ സമയത്തും ജേക്കബ്ബ് അവർക്ക് അത്താണിയായി. കേരള അക്കാദമി ഓഫ് എഞ്ചീനയറിംഗ് സ്ഥാപന ഉടമയായ ജേക്കബ്ബ് യുവാക്കളിൽ നാടകത്തിൻ്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യവും ഉന്നം വെക്കുന്നുണ്ട് .ഒരു സാങ്കേതിക സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്ന അപൂർവ്വം കലാ പ്രേമികളിൽ ഒരാൾ കൂടിയാണ് ഈ നാടക മനുഷ്യൻ .അനേകം മനുഷ്യകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗ ഭാക്കായ ജേക്കബ്ബ് നാടകവഴിയിൽ പ്രയാണം തുടരുമ്പോൾ ,നമ്മുടെ കൊച്ചായുസ്സിലുള്ള   ജീവിത കാലത്ത് ചില സംസ്കാരിക മുദ്രകൾ പതിപ്പിക്കുകയാണ് ,കർട്ടൺ ഒരിക്കലും താഴ്ത്താതെ .. കരുത്തായി ഭാര്യ ഗ്രേസി ജേക്കബ്ബും ,മക്കളായ അജ്ഞനയും ഓസ്റ്റിൻ ജേക്കബ്ബും അണിയറയിൽ ഉണ്ട് നാടക നിറവുകൾക്കൊപ്പം .



Author
Citizen Journalist

Fazna

No description...

You May Also Like