പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർ പുഴയിൽ ചാടി മരിച്ചു

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി 


പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഒറ്റപ്പാലത്ത് ലക്കിടിയിലാണ് സംഭവം. പുഴയിൽ ചാടിയവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അജിത്കുമാർ, ഭാര്യ ബിജി, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുപേരുടെ  മൃതദേഹം ആദ്യം  കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അശ്വനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

മത്സരം വിജയിച്ച ശേഷമാണ് ആന്‍ഡ്രേ റുബലേവ് കുറിച്ചത്

Author
Citizen Journalist

Subi Bala

No description...

You May Also Like