യുദ്ധം വേണ്ട; ക്യാമറ ലെന്‍സില്‍ യുദ്ധം വേണ്ടെന്ന് കുറിച്ച് റഷ്യന്‍ ടെന്നീസ് താരം
- Posted on February 26, 2022
- News
- By NAYANA VINEETH
- 201 Views
മത്സരം വിജയിച്ച ശേഷമാണ് ആന്‍ഡ്രേ റുബലേവ് കുറിച്ചത്

റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷമാണ് ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്.
മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ‘ ദയവു ചെയ്ത് യുദ്ധം വേണ്ട’ എന്നാണ് മത്സരം അവസാനിച്ചതിന് ശേഷം ആന്‍ഡ്രേ കുറിച്ചത്.
ഒളിമ്പിക്‌സ് മെഡൽ ജേതാവിന്റെ ഗ്രാമത്തിന് വെള്ളം പണം കൊടുത്ത് വാങ്ങണം