മൃഗ സ്നേഹത്തോടൊപ്പം അൽപം മനുഷ്യ സ്നേഹം ...

മൃഗങ്ങൾ   സംരക്ഷിക്കപ്പെടേണ്ടടുത്ത്    മൃഗ സ്നേഹികളും   നിയമ  പാലകരും    നിശബ്ദരാണ്.   മനുഷ്യൻ  സംരക്ഷിക്കപ്പെടേണ്ടടുത്ത്  മൃഗങ്ങൾക്ക്  വേണ്ടി  ശബ്ദമുയർത്തുന്നു.


' തെരുവ്   നായ്ക്കളെ   കൊല്ലരുത്   , അവയും   ഭൂമി യുടെ   അവകാശികളണ്.'   പല  മൃഗ സ്നേഹികളും   സാമൂഹ്യ  പ്രവർത്തകരും നേതാക്കളും ഉൽഘോഷിക്കുന്ന   വാക്കുകൾ.    നമ്മെ  ആക്രമിച്ചാലെന്തു  ചെയ്യും ?  ഈ മൃഗ സ്നേഹികൾ    അവയെ  സംരക്ഷിക്കാനുള്ള   മാർഗമാണന്വേഷിക്കേണ്ടത്.  അപ്പോൾ   എല്ലാ വരും      സുരക്ഷിതർ - മൃഗങ്ങളും .

ഇവിടെയാണ്   ഉത്തർ  പ്രദേശിലെ   ഗാസിയാബാദിലുള്ള    ഒരു  കെട്ടിട  സമുച്ചയത്തിന്  പ്രസക്തിയേറുന്നത്.   ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളിൽ തെരുവ്  നായ്ക്കൾക്ക്   കടുത്ത   ശൈത്യത്തിൽ  നിന്നും   മഞ്ഞിൽ  നിന്നും   സംരക്ഷണം   നൽകാനായി   സൗകര്യമുള്ള   നായ് വീടുകൾ   നിർമിച്ചിരിക്കുന്നു.സുഖമായുറങ്ങാൻ  കമ്പിളി  വിരിച്ച  തണുപ്പധികമേൽക്കാത്ത  കൂടുകളാണിവ.


എല്ലാവരും ഭയപ്പെടുന്നത് കൊണ്ട്  തന്നെ  അകറ്റിയോടിക്കപ്പെടുന്ന ഇവയ്ക്ക് പൊതുവെ ഏതവസ്ഥയിലും     കാരുണ്യം കിട്ടാറില്ല.ഇതൊരു  ചെറിയ  കാര്യമെങ്കിലും വലിയ ആശയം.ഏതായാലും ഈ നായ്ക്കൾ  ആരോഗ്യം വീണ്ടെടുത്ത് മറ്റുള്ളവരെ ആക്രമിക്കാതിരിക്കട്ടെ.

തെരുവ്  നായ്ക്കൾ  കുട്ടികളെവരെ കടിച്ചു കൊന്ന സംഭവങ്ങളുണ്ടല്ലോ.കടകളിൽ  നിന്നും തെരുവിൽ  തള്ളുന്ന മാംസം കഴിച്ചിവർ കൂടുതൽ അക്രമാസക്തരാവുന്നു.തെരുവ് നായ്ക്കളെ  കൊല്ലുന്ന നിയമം   സർക്കാർ നിർത്തലാക്കുകയും ചെയ്തു.എല്ലാ ജീവനും  വിലപ്പെട്ടതു തന്നെ.മൃഗങ്ങളുടെ സ്വൈര്യ വിഹാരം   മനുഷ്യന്റെ  വിഹാരത്തിന്  തടസ്സമാവരുതെന്ന് മാത്രം.

മറ്റൊരു   സംഭവവുമോർമിപ്പിക്കട്ടെ. പാമ്പ് വിഷ ചികിൽസക്കായി ഒരു ഘട്ടത്തിൽ  കോഴിയെ  ഉപയോഗിച്ചപ്പോൾ -   കടിച്ച  ഭാഗത്ത് കോഴിയെവെച്ച്   വിഷമിറക്കുന്ന ചികിൽസാ രീതി - കോഴിയെ  കൊല്ലരുതെന്ന് ചിലർ.അവർക്ക് വേണ്ടപ്പെട്ട ആൾക്കാണീ    അവസ്ഥ വന്നതെങ്കിലോ ?കൊന്നാൽ പാപം തിന്നാൽ തീരുമെന്നല്ലേ ? മനുഷ്യൻ കോഴിയെ ഭക്ഷിക്കാൻ ഉപയോഗിക്കാറുണ്ട് .മനുഷ്യ ജീവൻ  രക്ഷിക്കാൻ  കോഴിയെ ബലിയാക്കുന്നത് വലിയ തെറ്റാണോ ? പൂജയ്ക്ക് വേണ്ടിയല്ലല്ലോ?

അതേ സമയം, ആടുമാടുകളെയും കോഴികളെയും നിൽക്കാൻ പോലും സ്ഥലമില്ലാത്ത സാഹചര്യത്തിൽ   യാത്ര ചെയ്യിക്കുന്നതും കൊല്ലുന്നത് വരെ  ഞെരിഞ്ഞമരുന്ന ജീവനായിടുന്നതും കണ്ടിട്ടുണ്ട്. കൊല്ലുന്നതു വരെയെങ്കിലും  അവയെ  ജീവിക്കാനനുവദിച്ചൂടെ. അതല്ലേ  മനുഷ്യത്വം. ഇതിപ്പോഴും  തുടരുന്നത്   നിയമപാലകരും   മൃഗസ്നേഹികളും കണ്ണടയ്ക്കുന്നത് കൊണ്ടല്ലേ .

ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം  കിട്ടാത്ത പക്ഷി  മൃഗങ്ങൾക്ക്   ഭക്ഷണമെത്തിക്കുന്ന  ദമ്പതികളെ കണ്ടു. ഇതാണ് യഥാർത്ഥ സ്നേഹം .നമ്മുടെ മക്കളെ സാധു ജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ സഹായ മനസ്തിതിയോടെ വളർത്തുകയും വേണം. സുരക്ഷ  നോക്കിയെന്ന്  മാത്രം.

ഉപദ്രവകാരികളായ  തെരുവ് നായ്ക്കളെയും മറ്റും എന്ത്  ചെയ്യണം ?   ഒന്നുകിൽ  നായ്  വീടുകളും  അവയ്ക്ക്   വിഹരിക്കാനുള്ള  സ്ഥലവും നൽകുക.ഇതിന്റെ   മറ്റൊരു വശം ഇവ പെറ്റു പെരുകയും ആ സ്ഥലം    പോരാതെ  വരുമ്പോൾ  വീണ്ടും നമ്മെ  ഉപദ്രവിക്കുകയും ചെയ്യും . ഇനിയും സ്ഥലത്തിന് എവിടെപ്പോകും?   അതോ വന്ധ്യംകരണം കൂടി  നടത്തേണ്ടി വരുമോ?മറ്റൊരാശയമുള്ളത് കാട്ടിലൊരിടമുണ്ടാക്കി    അയയ്ക്കയാണ്. അവയ്ക്കവിടെ  സ്വതന്ത്രമായി കഴിയുകയും ചെയ്യാം.തിരിച്ച്  വന്ന്  നാടിന്റെ മക്കളെ    ഉപദ്രവിക്കാതിരിക്കാൻ അതിര് വേണമെന്ന് മാത്രം.ആരുടെയെങ്കിലും മുഖം ചുളിയുന്നുണ്ടെങ്കിൽ നിങ്ങൾ  തന്നെ പരിഹാരം പറയൂ ...തെരുവ് മൃഗങ്ങളുടെ  കരച്ചിൽ  എപ്പോഴും  കാതിൽ  മുഴങ്ങുന്നുണ്ട്.  അതിനിടയിൽ  ഒറ്റപ്പെട്ടതായിപ്പോവരുത് നമ്മുടെ കുഞ്ഞുങ്ങളുടെ കരച്ചിൽ ..


ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ പെൺകരുത്ത്....

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like