കരുതൽ മേഖലയിൽ ഇളവ് അനുവദിക്കാൻ അനുഭാവ നിലപാടുമായി സുപ്രീം കോടതി

  • Posted on January 12, 2023
  • News
  • By Fazna
  • 116 Views

ന്യൂഡൽഹി: കരുതൽ മേഖലയിൽ ജനങ്ങളുടെ ആശങ്കയിൽ അനുകൂല നിലപാടുമായി സുപ്രീം കോടതി. സംരംക്ഷിത വനമേഖലകളിൽ ഒരു കിലോമീറ്റർ ചുറ്റളവ് പരിധിയിൽ ഇളവ് അനുവദിക്കുന്നതിൽ സുപ്രീം കോടതി അനുകൂല സമീപനം വലിയ ആശ്വാസമായി. വിധി ഉണ്ടാക്കിയ പ്രതിസന്ധിയും ആശങ്കയും ഉണ്ടാക്കിയെന്നും ,കരട് വിജ്ഞാപന മേഖലകളിൽ ഭീതിയുടെ കനൽ എരിയുകയാണെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഈ ആശങ്കകൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. കേസ് മൂന്നംഗ ബഞ്ചിന് വിടണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാനായി കേസ്സ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കരുതൽ മേഖല അനിവാര്യമെന്ന് പറഞ്ഞ ജൂൺ 3 ൻ്റെ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജിയിൽ കക്ഷി ചേർന്നാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.

വനമേഖലക്കടുത്ത് ജനവാസ മേഖലകളും കെട്ടിടങ്ങളും മാത്രമല്ല, കേരള ഹൈക്കോടതിയെ പോലും വിധി ബാധിക്കുമെന്ന് കേരള സർക്കാരിന് കേസ് വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ ജയദീപ ഗുപ്ത കോടതിയിൽ പറഞ്ഞു.

അന്തിമവിജ്ഞാപനവും കരട് വിജ്ഞാപനവുമിറങ്ങിയ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം കേരളത്തിന് വേണ്ടി വാദിച്ചു. വാദങ്ങൾ എല്ലാം കേട്ട ശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് വ്യക്തമാക്കി. മൂന്നംഗ ബഞ്ചിൻ്റെ വിധിയിൽ ഇളവ് രണ്ടംഗ ബഞ്ചിന് സാധിക്കുമോയെന്ന് ജസ്റ്റിസ് ഗവായ് സംശയം ഉന്നയിച്ചു. ഇതോടെ വിഷയം മൂന്നംഗ ബഞ്ചിലേക്ക് പോകാനുള്ള സാധ്യതയേറി.



Author
Citizen Journalist

Fazna

No description...

You May Also Like