മൂന്നാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു : വുമൺ എക്സലൻസ് പുരസ്കാരം ജാസ്മിൻ കരീമിന് സമ്മാനിച്ചു

  • Posted on March 06, 2023
  • News
  • By Fazna
  • 149 Views

കൽപ്പറ്റ: സർക്കാരിൻ്റെ വനിതാ ക്ഷേമ-വികസന പദ്ധതികൾ സ്ത്രീകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചർ. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷക്കായി നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടന്നും കെ.സി.റോസക്കുട്ടി ടീച്ചർ. വയനാട്ടിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സിൻ്റെയും വിവിധ മാധ്യമസംഘടനകളുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന വനിതാ ഇൻഫ്ളുവൻ സേഴ്സ് മീറ്റിൻ്റെ സമാപന സമ്മേളനം  കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വനിത ദിനത്തോടനുബന്ധിച്ചാണ് വിവിധ മാധ്യമ കൂട്ടായ്മകളുടെ സംയുക്താഭിമുഖ്യത്തിൽ മിസ്റ്റി ലൈറ്റ്സ് 23 എന്ന പേരിൽ വനിതാ ഇൻഫ്ളവൻ സേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. 

സംരംഭക വഴിയിൽ മികച്ച പ്രവർത്തനം നടത്തി വരുന്ന സാമൂഹ്യ പ്രവർത്തകയും കോർപ്പറേറ്റ് ട്രെയിനറുമായ ജാസ്മിൻ കരീമിന് ഈ വർഷത്തെ വുമൻസ് എക്സലൻസ് പുരസ്കാരം കെ.സി.റോസക്കുട്ടി ടീച്ചർ സമ്മാനിച്ചു.  യുവസംരംഭകരായ കാറ്റ് പെൻഡർ സ്ഥാപകൻ ജോസ് സണ്ണി ,ഫുഡ്ഡേ സ്ഥാപകൻ കൽപ്പറ്റ സ്വദേശി ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.വയനാട് ഡി.ടി.പി.സി.സെക്രട്ടറി അജീഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

മൂന്ന് ദിവസത്തെ വനിതാ ഇൻഫ്ളുവൻ സേഴ്സ് മീറ്റിൻ്റെ ഭാഗമായി സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി എൻ. ഊര്, കാന്തൻപാറ, ചെമ്പ്രമല, വൈത്തിരി പാർക്ക് എന്നിവിടങ്ങളിൽ വിനോദപരിപാടികളും  ഉണർവ് നാടൻ കലാപഠനകേന്ദ്രത്തിൻ്റെ  കലാവിരുന്നും ഉണ്ടായിരുന്നു. മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസ്, ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്), റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺ സ് യൂണിയൻ (കെ.ആർ.എം.യു.), വയനാട് ഡി.ടി.പി - സി, , എൻ.ഊര്, വൈത്തിരി പാർക്ക്, ഗസൽ താസ, ഗാംബ്ളിംഗ് വില്ലേജ് റിസോർട്ട് ,ടെറസ് ബാണാസുര, വനം വകുപ്പ് , സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ  ,ഫുഡ്ഡേ, ഒറോക്സൺ,  കാറ്റ് പെൻഡർ തുടങ്ങിയവർ ചേർന്നാണ് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. ഇത് മൂന്നാം വർഷമാണ് മീഡിയവിംഗ് സിൻ്റെ നേതൃത്വത്തിൽ വനിതാ മാധ്യമ പ്രവർത്തകരെയും   യൂടൂബർമാരെയും ഉൾപ്പെടുത്തി വനിതാ ഇൻഫ്ളുവൻ സേഴ്സ് മീറ്റ് സംഘടിച്ചത്.

Author
Citizen Journalist

Fazna

No description...

You May Also Like