*ചുരം ഉരുൾ പൊട്ടലിൽ, വലിയ അപകട സൂചന നൽകി കരഞ്ഞ സ്ത്രീ ആരാണ്...?
- Posted on August 28, 2025
- News
- By Goutham prakash
- 295 Views

സി.ഡി. സുനീഷ്.
താമരശ്ശേരി ചുരം വ്യൂ പോയന്റിൽ ഉരുൾ പൊട്ടി കല്ലും മണ്ണും മരങ്ങളും താഴെ പതിച്ചനേരം കാർ യാത്രികയായിരുന്ന സ്ത്രീ, കാർ നിർത്തി ഉറക്കെ കരഞ്ഞു വിളിച്ചു പറഞ്ഞു, ഉരുൾ പൊട്ടുന്നു അങ്ങോട്ട് പോകരുതെന്ന്.
പിന്നിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ നാൽപ്പതോളം യാത്രീകരുടെ ജീവനാണ്, നന്മയുടെ കരങ്ങളുമായ ആ അജ്ഞാതയായ സ്ത്രീ രക്ഷിച്ചത്.
ഇത്തരം ഭീതിതമായ സംഭവം നടക്കുമ്പോൾ ആത്മധൈര്യത്തോടെ നാൽപ്പതോളം പേരുടെ ജീവൻ രക്ഷിച്ച ആ സ്ത്രീ ആരാണെന്ന് മാധ്യമപ്പട തിരഞ്ഞിട്ടും കണ്ടെത്താനായില്ല.
ഈശ്വരൻ പെട്ടന്നവതരിച്ചത് പോലെ അവരുടെ നന്മയുടെ ദൗത്യം നിറവേറ്റി അവർ എങ്ങോട്ടോ പോയി.
വലിയ അപകടം ഒഴിവാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച അവർ ആരാണ്, അന്വേഷണം തുടരുന്നു.