അന്താരാഷ്ട്ര ഗുണനിലവാരമുള്ള 'ടെറോവ 'ബ്രാൻഡഡ് ഉൽപന്നങ്ങൾ ഇനി വിപണിയിലേക്ക്
- Posted on August 20, 2021
- Localnews
- By Deepa Shaji Pulpally
- 994 Views
കർഷകരിൽ നിന്നും സംഭരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ അതെ ഗുണമേന്മ നിലനിർത്തിക്കൊണ്ട് സ്വദേശത്തും, വിദേശത്തും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടെറോവ 'ബ്രാൻഡഡ് ആരംഭിച്ചിരിക്കുന്നത്
കർഷകർക്ക് മാന്യമായ വില നൽകി ഗ്രീൻസ് വൈൽഡ് ലവേഴ്സ് ഫോറം എടുക്കുന്ന കാർഷികോൽപ്പന്നങ്ങൾ 'ടെറോവ '(Terroir ) എന്ന ബ്രാൻഡഡ് പേരിൽ വിപണനം ആരംഭിച്ചു. കർഷകരിൽ നിന്നും സംഭരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ അതെ ഗുണമേന്മ നിലനിർത്തിക്കൊണ്ട് സ്വദേശത്തും, വിദേശത്തും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടെറോവ 'ബ്രാൻഡഡ് ആരംഭിച്ചിരിക്കുന്നത്.
ടെറോവ ഉൽപ്പന്നങ്ങൾ ആമസോണിലൂടെയും, ഫ്ലിപ്കാട്ടിലൂടെയും ഒരുമാസത്തിനകം ലഭ്യമാകുന്നതാണ്. കൂടാതെ വയനാട് ജില്ലയിലും, ആതിരപ്പള്ളി യിലും 'ടെറോവ' പ്രോസസിംഗ് & മാർക്കറ്റിംഗ് യൂണിറ്റ് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ടെറോവ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സെലിബ്രിറ്റീസ് താരങ്ങളായ ഡെയിൻ ഡേവീസിനും, മീനാക്ഷി രവീന്ദ്രനും നൽകുകയുണ്ടായി. തുടർന്ന് വയനാട് ജില്ലയിലെ പുൽപ്പള്ളി യിലുള്ള ടെറോവ ഉൽപാദന കേന്ദ്രം ബ്രസീൽ ജൈവ കോൺഗ്രസിൽ പങ്കെടുത്ത ജൈവ കർഷകൻ ശ്രീ.ചെറുവയൽ രാമൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലോകപ്രശസ്ത മുള സംഗീത പ്രതിയും, " ബാംബൂ സിംഫണിയുടെ "ഉപജ്ഞാതാവും, മുളയുടെ ഉപഭോക - സംസ്കാര പ്രചാരകനുമായ ശ്രീ.ഉണ്ണികൃഷ്ണൻ പാക്കനാർ, യുവകർഷക പ്രതിഭാ പുരസ്കാര ജേതാവ് ശ്രീ.സൂരജ് പുരുഷോത്തമൻ, മാധ്യമ കലാരംഗത്ത് മികച്ച പ്രവർത്തകനായ ശ്രീ.ബെന്നി ജനപക്ഷം, വനമിത്ര അവാർഡ് ജേതാവ്, വയനാട്ടിലെ മികച്ച കർഷകനുമായ ശ്രീ.ഏചോം ഗോപി, ഗ്രീൻസ് വൈൽഡ് ലൈഫ് ചെയർമാൻ ശ്രീ. റഷീദ് ഇമേജ് ബത്തേരി, ടോംസ് ഇൻഡസ്ട്രി സ്ഥാപകനായ ശ്രീ. ടോമി വടക്കുംഞ്ചേരി, എൽസമ്മ ടോം വടക്കുംഞ്ചേരി എന്നിവരും പങ്കെടുത്തു.
കോൺടാക്ട് നമ്പർ-: 944 6257055
കൃഷി മന്ത്രിയുടെയും, നാടിനെയും ആദരം ഏറ്റുവാങ്ങി കുട്ടി കർഷകർ