കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘുവിന്‍റെ വീടിന്‍റെ പണി കെപിസിസി പൂര്‍ത്തികരിച്ച് നല്‍കുമെന്ന് കെ.സുധാകരന്‍ എംപി
- Posted on March 20, 2023
 - News
 - By Goutham prakash
 - 456 Views
 
                                                    കണ്ണൂര്‍: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ രഘുവിന്‍റെ വീട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് രഘുവിന്‍റെത്. രഘുവിന്‍റെ ഭാര്യ നേരത്തെ മരിച്ചിരുന്നു.മൂന്ന് കുട്ടികളാണുള്ളത്. രഘുവിന്‍റെ മക്കളെ ആശ്വസിപ്പിച്ച ശേഷം അവരുടെ വീടിന്‍റെ പണി കെപിസിസി പൂര്‍ത്തികരിച്ച് നല്‍കുമെന്ന് കെ.സുധാകരന്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
സുഹൃത്തിനൊപ്പം രഘു വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണം ഏറ്റവും കൂടുതലുള്ള മേഖലയാണിത്. കാട്ടാന ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതില്‍ ഗുരുതരമായ അലംഭാവം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നിട്ട് കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെടുന്ന 14-ാംമത്തെ രക്തസാക്ഷിയാണ് രഘു. ആറളം ഫാമിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേരാണ് കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടത്.
സ്വന്തം ലേഖകൻ 
