റിയല്‍മിയുടെ സി സീരിസില്‍ ചാമ്പ്യന്‍ സി55 9999 രൂപ മുതല്‍ വിപണിയില്‍.

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെക്നോളജി ബ്രാന്‍ഡായ റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി- സീരിസിലെ സി55 ഫോണുകള്‍ പുറത്തിറക്കി. 64 എംപി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണി്‌ന്  അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന 64 എംപി ക്യാമറ മികച്ച ഫോട്ടോകള്‍ എളുപ്പത്തില്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. കൂടാതെ  8 എംപി സെല്‍ഫി ക്യാമറയും എക്സ്‌ക്ലൂസീവ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് ഉള്‍പ്പെടെ നിരവധി ഫോട്ടോഗ്രാഫി ഫംഗ്ഷനുകളും സി55നുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് റിയല്‍മി സി55 33 വാട് സൂപ്പര്‍ വി ഒ ഒ സി ചാര്‍ജാണ് ലഭ്യമാക്കുന്നത്. 29 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജിംഗ് വേഗതയാണ് ഇതിലൂടെ ലഭ്യമാകുന്നത്.  നിലവില്‍, റിയല്‍മിക്ക് 30,000 സ്റ്റോറുകള്‍ ഉണ്ട്. 2023 അവസാനത്തോടെ അരലക്ഷം സ്റ്റോറുകളിലേക്ക് ഉയര്‍ത്തും. കൊച്ചി ഉള്‍പ്പെടെ കേരളത്തിലുടനീളം 1300-ലധികം പ്രധാന സ്റ്റോറുകള്‍ റിയല്‍മിക്കുണ്ട്. 2023 അവസാനത്തോടെ മേഖലയിലെ മെയിന്‍ലൈന്‍ സ്റ്റോറുകള്‍ 25- 30 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തില്‍ റിയല്‍മിയുടെ പ്രധാന വിപണി വിഹിതം 10 ശതമാനമാണ്.  2023 അവസാനത്തോടെ കേരളത്തില്‍ നിലവിലുള്ള 15 സേവന കേന്ദ്രങ്ങള്‍ക്കൊപ്പം ഏഴെണ്ണം കൂടി ആരംഭിക്കും.  കൂടാതെ, മൊബൈലുകളും നിര്‍മിത ബുദ്ധി ഉത്പന്നങ്ങളുമായി 527 സേവന കേന്ദ്രങ്ങളുള്ള ഇന്ത്യയില്‍ ഈ വര്‍ഷം അവസാനത്തോടെ 727 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.  ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, റിയല്‍മി പുതിയ തലത്തിലുള്ള വിജയങ്ങള്‍ കൈവരിക്കാനും നൂതന ഉത്ന്നങ്ങളും സേവനങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു.

ബിസിനസ്സ് ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like