നീറ്റ് പരീക്ഷ വിവാദം വിശ്വാസ്യതയെ ബാധിച്ചു: കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും സുപ്രീം കോടതി നോട്ടിസ്
- Posted on June 11, 2024
- News
- By Arpana S Prasad
- 241 Views
ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷ റദ്ധാക്കണമെന്ന ഹർജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടിസ് അയച്ച് സുപ്രീം കോടതി.
ആരോപണങ്ങൾ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തരങ്ങൾ ആവശ്യമാണെന്ന് ഹർജി പരിഗണിച്ച വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.