അനധികൃത മണൽവാരലിന് പിഴ ഇനി 5,00,000; ചട്ടലംഘനം തുടർന്നാൽ അധികപിഴ 50,000

  • Posted on February 01, 2023
  • News
  • By Fazna
  • 82 Views

കോട്ടയം: നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ. നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയർന്നത്. ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയർത്തി. നേരത്തേ 1000 രൂപയായിരുന്നു. കണ്ടുകെട്ടുന്ന മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമിതികേന്ദ്രത്തിനോ കലവറയ്ക്കോ വിൽക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു. കളക്ടർ വിലനിശ്ചയിച്ച് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വിൽക്കാമെന്നതാണ് പുതിയ വ്യവസ്ഥ.


റിപ്പോർട്ട്‌ : പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like