ഈ ആഹാരം എനിക്ക് യോജിക്കുമോ? ഭാഗം-5

രോഗം മാറാൻ വരുന്നവരുടെ ഫുഡ് ഹാബിറ്റ്‌സ്  ചോദിച്ചാൽ അവരുടെ ശീലങ്ങൾ മാത്രമാണല്ലോ  അവർ പറയുക. അവിടെ ഒരു രോഗത്തിന് ശാസ്ത്രം പറയുന്ന കാരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാവും.

ക്ഷാരഗുണം ഉള്ള ഭക്ഷണങ്ങൾ 

സാധാരണ അലോപ്പതിയിൽ പല ഡോക്ടർസ്  ഉം  ആഹാരത്തിന് ആയുർവേദരീത്യാ പറയുന്ന കാര്യങ്ങൾ അന്ധവിശ്വാസമാണെന്നു പല വീഡിയോസ് ലും പറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ എനിക്ക് പറയാനുള്ള ഒരു കാര്യം ഞാനിതെന്റെ പ്രാക്ടീസിലുടനീളം എല്ലാവരോടും ശീലിക്കാൻ പറയാറുണ്ട്. അവരുടെ ജീവിതം എന്റെ മുന്നിൽ മാറുന്നത് കണ്ടിട്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്. 

രോഗം മാറാൻ വരുന്നവരുടെ ഫുഡ് ഹാബിറ്റ്‌സ്  ചോദിച്ചാൽ അവരുടെ ശീലങ്ങൾ മാത്രമാണല്ലോ  അവർ പറയുക. അവിടെ ഒരു രോഗത്തിന് ശാസ്ത്രം പറയുന്ന കാരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാവും. ആ ഭാഗത്ത്‌ വേണ്ട പോലുള്ള മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയാൽ രോഗത്തിന്റെ അവസ്ഥകളിലും തീവ്രതയിലും മാറ്റം കാണാൻ കഴിയും. ചിലപ്പോൾ മാറുക തന്നെ ചെയ്യും. ആയുർവേദം അത്ര സൂക്ഷ്‌മമായി രോഗകാരണങ്ങളെ ചികയുന്നു. മാറ്റാനുള്ള വഴികൾ പറഞ്ഞു തരുന്നു. 

എല്ലാ ദഹനരസങ്ങളും അസിഡിക് നേച്ചർ  ആണ്.നമ്മുടെ ശരീരത്തിന് ആൽക്കലൈൻ സ്വഭാവമുള്ള ഭക്ഷണമാണ് ആവശ്യം. രക്തത്തിലെ 80% ആൽക്കലിയും 20% ആസിഡുമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് രക്തമായി മാറുന്നത്. 80-20 ആനുപാതികമായി നിലനിർത്താൻ ഭക്ഷണം വേണ്ടത്ര ശ്രദ്ധിച്ചാൽ തന്നെയേ പറ്റൂ. രക്തത്തിന്റെ ഈ അനുപാതത്തിൽ വ്യത്യാസം വന്നാൽ രോഗങ്ങൾ ഉടലെടുത്തിട്ടുണ്ടാവും. തീർച്ച... 

പഴങ്ങളും പച്ചക്കറികളും ആൽക്കലൈൻ  ആണ്. മത്സ്യം, മാംസം, മുട്ട എല്ലാം അസിഡിക് ആണ്. വേവിച്ച ഭക്ഷണം പഴകിയാൽ, 3-4മണിക്കൂർ കഴിഞ്ഞാൽ അസിഡിക് ആയി മാറും. പാല്,തൈര് ഇവ അസിഡിക്  ആണ്. പാലിൽ ആസിഡ് രുചിയില്ലെങ്കിലും. എന്നാൽ മോരിൽ  ലാക്ടിക് ആസിഡ്  ഉണ്ടെങ്കിൽ പോലും ആൽക്കലൈൻ  സ്വഭാവമായതുകൊണ്ടാണ് ശരീരത്തിന് ഏറ്റവും അനുയോജ്യമായിരിക്കുന്നത്. ചെറുനാരങ്ങയിലെ അസിഡിക് പ്രോപ്പർട്ടി  നമുക്കറിയാം. എന്നാൽ ദഹനം കഴിഞ്ഞാൽ ആൽക്കലൈൻ നേച്ചർ  ആവുന്നു. പല പുളിരുചിയുള്ള, ആസിഡ് അംശം കൂടുതലുള്ള പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവ ദഹന പചന പ്രക്രിയക്ക് ശേഷം ആൽക്കലൈൻ നേച്ചർ ലേക്ക് മാറുന്നു. അതുകൊണ്ടാണ് അവ ശരീരത്തിന് ഏറ്റവും നന്നായിരിക്കുന്നത്. 

ഇങ്ങനെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ കുറച്ചുകൂടി ശ്രദ്ധ പുലർത്തിത്തുടങ്ങുമ്പോൾ രോഗങ്ങൾ അകന്നു തുടങ്ങുന്നു. നിങ്ങൾക്കറിയാമോ ഇപ്പോൾ ലോകത്താകമാനമുള്ള  രോഗങ്ങളിൽ സർജറി വേണ്ടിവരുന്നത് വെറും 10% മാത്രമാണ്. ഡോ ദീപ്‌തിയുടെ കണക്കല്ല ഇത്. WHO പറഞ്ഞിട്ടുള്ളതാണ്. ബാക്കിയുള്ള രോഗങ്ങളിൽ  അണുക്കൾ കൊണ്ടുണ്ടാവുന്നത് വളരെ ചെറിയ ശതമാനവും വലിയൊരു ശതമാനവും ജീവിതശൈലി രോഗങ്ങളാണ്.

അലോപ്പതി മാറ്റാൻ ഒരിക്കലും പറ്റില്ല എന്ന്‌ ഈ രോഗങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്.  ഒരു ശാസ്ത്രവും മാറും  എന്ന്‌ പറയാനും പാടില്ലത്രേ. അപ്പോൾ നിങ്ങൾ ആലോചിച്ചാൽ മതി  പിന്നിലെ വസ്തുതകൾ. പ്രമേഹം, പ്രഷർ തുടങ്ങി കുറേ രോഗങ്ങൾ. ആദ്യം  ജീവിതശൈലി ശരിയാക്കാം നമുക്ക്.രോഗങ്ങൾ വരുത്താതെ നോക്കാം.  പിന്നീട് വന്ന രോഗങ്ങൾ മാറ്റുന്നതിനെക്കുറിച്ച്  ഡിസ്‌കസ്  ചെയ്യാം. 


ഈ ആഹാരം എനിക്ക് യോജിച്ചതാണോ? ഭാഗം 4

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like