യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ് അതിക്രമം അപലനീയം. രമേശ് ചെന്നിത്തല
- Posted on March 25, 2023
- News
- By Goutham Krishna
- 147 Views

തിരുവനന്തപുരം: പ്രകോപനമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിചതച്ച നടപടിയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു തിരു:രാഹുൽ ഗാന്ധിയെ അയോഗ്യനാക്കായതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സമാധാനപരമായി നടത്തിയ രാജ്ഭവൻ മാർച്ചിലും കോഴിക്കോട് ഉൽപ്പടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രകോപനമില്ലാതെ പ്രവർത്തകരെയും നേതാക്കളെയും പോലീസ് തല്ലിചതച്ച നടപടിയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു മോദിക്കും സംഘ് പരിവാറിനുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് പോലീസിനെ പ്രകോപിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇടത്പക്ഷ സർക്കാരിൻ്റെ ഇരട്ടതാപ്പാണ് ഇതോടെ വ്യക്തമാകുന്നത് രാഹുലിനെതിരെയുള്ള നടപടിയെ ശക്തമായി പ്രതിഷേധിച്ചവർ അതിൻ്റെ മഷി ഉണങ്ങുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയവരെ തല്ലിചതച്ചതിനു എന്ത് ന്യായമാണ് പറയാനുള്ളത് പ്രതിഷേധത്തിൽ ആത്മാത്ഥതയുണ്ടെങ്കിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ