സാക്ഷരതാ പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനർവിന്യസിക്കും.
- Posted on March 08, 2023
- News
- By Goutham Krishna
- 216 Views
തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനർവിന്യസിക്കാൻ തീരുമാനം. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുടെ യോഗത്തിൽ ആണ് തീരുമാനം. സാക്ഷരതാ മിഷൻ തദ്ദേശ വകുപ്പിന് കീഴിലേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സാക്ഷരതാ മിഷൻ നടത്തുന്ന പരീക്ഷകൾ അടക്കമുള്ള അക്കാദമിക പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തന്നെ തുടർന്നും നടത്തും. സാക്ഷരതാ മിഷന് ധനവകുപ്പ് കൂടുതൽ ധനസഹായം അനുവദിക്കും. ഈ തീരുമാനങ്ങൾ മുൻനിർത്തി സാക്ഷരതാ പ്രേരക്മാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രിമാർ അഭ്യർത്ഥിച്ചു. സമരം നടത്തിവരുന്ന സാക്ഷരതാ പ്രേരക്മാരുടെ പ്രതിനിധികളായ സി പി നാരായണൻ, എ എ സന്തോഷ് എന്നിവരുമായി മന്ത്രിമാർ ചർച്ച നടത്തി. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ എ. ജി. ഒലീനയും ചർച്ചയിൽ പങ്കെടുത്തു.
സ്വന്തം ലേഖകൻ .