വൈക്കം റോഡ് റയിൽവേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ്‌ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ മോൻസ് ജോസഫ് എം എൽ എക്ക് നിവേദനം സമർപ്പിച്ചു.

  • Posted on October 17, 2022
  • News
  • By Fazna
  • 94 Views

ദിനംപ്രതി തിരക്ക് വർധിച്ചുവരുന്ന സ്റ്റേഷനിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ അത്യാവശ്യമായിരിക്കുകയാണ്. ഏറ്റുമാനൂർ എറണാകുളം റോഡിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുക, ആപ്പാഞ്ചിറ കവലയിൽ സ്റ്റേഷൻ റോഡിൽ സ്റ്റേഷൻ നാമം സൂചിപ്പിക്കുന്ന വിധത്തിൽ പ്രകാശപൂർണമായ കവാടം സ്ഥാപിക്കുക, MLA ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുക

വൈക്കം റോഡ് റയിൽവേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ്‌ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ മോൻസ് ജോസഫ് എം എൽ എക്ക് നിവേദനം സമർപ്പിച്ചു. ദിനംപ്രതി തിരക്ക് വർധിച്ചുവരുന്ന സ്റ്റേഷനിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ അത്യാവശ്യമായിരിക്കുകയാണ്. ഏറ്റുമാനൂർ എറണാകുളം റോഡിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുക, ആപ്പാഞ്ചിറ കവലയിൽ സ്റ്റേഷൻ റോഡിൽ സ്റ്റേഷൻ നാമം സൂചിപ്പിക്കുന്ന വിധത്തിൽ പ്രകാശപൂർണമായ കവാടം സ്ഥാപിക്കുക, MLA ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് പഴയ സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അവിടെ ശുചിമുറി,

ഫീഡിങ് റൂമോടുകൂടിയ സ്ത്രീകളുടെ വിശ്രമമുറി,കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്രാമീണ ഭക്ഷണശാല എന്നിവയ്ക്ക് ആവശ്യമായ രീതിയിൽ ഫർണീച്ചറുകളോട് കൂടിയ ആധുനിക കെട്ടിട സമുച്ചയം സ്റ്റേഷൻ റോഡിൽ നിന്നും ഒന്നാം നമ്പർ പ്ലാറ്ഫോമിൽ നിന്നും പ്രവേശിക്കാൻ സാധിക്കുന്ന വിധത്തിൽ  ഭിന്നശേഷി സൗഹാർദമായി നിർമിക്കുക, ബസ് സ്റ്റോപ്പിൽ ഇറങ്ങി വരുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഒന്നാം നമ്പർ പ്ലാറ്ഫോമിന്റെ തുടക്കത്തിൽ ഓവർബ്രിഡ്ജിന്റെ താഴ്ഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീനോട് കൂടിയ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള വിശദമായ നിവേദനമാണ് വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ എം എൽ എക്ക് സമർപ്പിച്ചത്. ആവശ്യങ്ങൾ ന്യായമാണെന്ന് അഭിപ്രായപ്പെട്ട എം എൽ എ  ഡിവിഷണൽ മാനേജർ അടക്കമുള്ള റയിൽവേ ഉന്നത ഉദ്യോഗസ്ഥരേയും ജനപ്രതിനിധികൾ യാത്രക്കാർ എന്നിവരെയും ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ച് ചേർത്ത് പ്രശ്നപരിഹാരം സാധ്യമാക്കാമെന്ന്‌ ഉറപ്പുനൽകി.വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിന് വേണ്ടി അഡ്വ. ജോസ് ജോസഫ്, ബി. വിനോദ് കുമാർ, സാബു മാത്യു, കൃഷ്ണസാഗർ കെ. എസ്, കരൺ സുധാകർ, അഭിരാജ് സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Author
Citizen Journalist

Fazna

No description...

You May Also Like