വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍ എത്തി നിൽക്കുന്നു വെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി
- Posted on March 17, 2022
- News
- By Dency Dominic
- 136 Views
ഹൈഡ്രോ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി.വേനല്‍ കനക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് വൈദ്യുത ഉപപഭോഗവും കൂടുകയാണെന്നും വൈദ്യുത ഉപപഭോഗം 89.64 ദശലക്ഷം യൂണിറ്റിലെത്തിയെന്നും മന്ത്രി പറഞ്ഞു.
'വേനലിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ട്. ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം', മന്ത്രി നിര്‍ദ്ദേശം നല്‍കി.
'വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളില്‍ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാവും. ഹൈഡ്രോ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്', അദ്ദേഹം വ്യക്തമാക്കി.