ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ പബ്ലിക് ഹിയറിംഗ് എറണാകുളത്ത്.
- Posted on October 16, 2024
- News
- By Goutham Krishna
- 115 Views
ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും.

സ്വന്തം ലേഖിക.
ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഒക്ടോബർ 17 ന് ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷയായിരിക്കും. കമ്മീഷൻ അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ ഐ പി എസ്, മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, പ്രോഗ്രാം ഓഫീസർ എൻ. ദിവ്യ, എറണാകുളം ഡി.എൽ.ഒ. എൻഫോഴ്സ്മെൻ്റ് പി.ജി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിക്കും.
കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൻ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ചർച്ച ചെയ്യുന്നത്. ഇതിൻ്റ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.