വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട.492 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി

  • Posted on March 22, 2023
  • News
  • By Fazna
  • 90 Views

കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൻപീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത് . ഇവരിൽ നിന്ന് 492 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.Author
Citizen Journalist

Fazna

No description...

You May Also Like