പയ്യന്നൂർ ഫിഷറീസ് കോളേജിൽ ഒഴിവുകൾ.

കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്)  പയ്യന്നൂർ ഫിഷറീസ് കോളേജിൽ അനധ്യാപക തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ്, സെക്ഷൻ ഓഫിസർ, ഇലക്ട്രീഷ്യൻ കം പംബ്ളർ  തസ്തികളിൽ ഓരോ ഒഴിവും ലാബ് അസിസ്റ്റൻറിൻറെ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 28. ഈ തസ്തികളിലേക്ക് സർക്കാർ / യൂണിവേഴ്സിറ്റി സർവ്വീസിലുള്ളവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും പരിഗണിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങൾക്കും സർവ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in)  സന്ദർശിക്കുക.



Author
Citizen Journalist

Goutham prakash

No description...

You May Also Like