തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം
- Posted on April 28, 2023
- News
- By Goutham Krishna
- 139 Views
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കോർപറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർവി ആർ കൃഷ്ണ തേജ ഐഎഎസ്. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ 48 മണിക്കൂർ ആണ് നിരോധനം. കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവിട്ടു. ഏപ്രിൽ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഡിഗ്രിതല പ്രാധമിക പി.എസ്.സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
സ്വന്തം ലേഖിക.