ബാങ്ക് അക്കൗണ്ട് വഴി സാധാരണക്കാർക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതി

  • Posted on April 19, 2023
  • News
  • By Fazna
  • 79 Views

കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ വയനാട് ജില്ലയിലെ അർഹരായ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തുമെന്ന് ലീഡ് ബാങ്ക് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ലീഡ് ബാങ്കിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  സുരക്ഷ 2023   ദൗത്യത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ഇവർ പറഞ്ഞു.  തൊഴിലുറപ്പ് ജീവനക്കാർ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സർക്കാർ അർദ്ധസർക്കാർ സ്വകാര്യ ജീവനക്കാർ, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്ന് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ അർഹമായ സ്കീമുകളിൽ ഉൾപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാർക്ക് ചേരാവുന്ന തരത്തിൽ വളരെ ചെറിയ വരിസംഖ്യക്ക് 4 ലക്ഷം രൂപയുടെ വരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു നൽകുന്നതാണ് ഈ പദ്ധതികൾ.   താഴെ പറയുന്നവയാണ് സുരക്ഷ 2023 ഉൾപ്പെട്ടിട്ടുള്ള  സാമൂഹ്യസുരക്ഷാ പദ്ധതികൾ. പ്രധാനമന്ത്രി സുരക്ഷ  ബീമാ യോജനയിൽ : 18 വയസ്സ് മുതൽ 70 വയസ്സു വരെ ഉള്ള എല്ലാ  ബാങ്ക് അക്കൗണ്ട് ഉടമകൾക്കും വെറും 20 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന അപകട ഇൻഷുറൻസ്, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ  : 18 വയസ്സ് മുതൽ 50 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിങ്സ് അക്കൗണ്ട് ഉടമകൾക്കും വെറും 436 രൂപയുടെ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ  പരിരക്ഷ നൽകുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതി.ഏതുതരം  മരണത്തിനും  പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിലൂടെ  പരിരക്ഷ ലഭിക്കുന്നു.  ഓരോ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും  കേന്ദ്രീകരിച്ച് എല്ലാ വ്യക്തികൾക്കും അർഹമായ സ്കീമുകൾ നൽകുക എന്നതാണ് അടുത്ത ഘട്ടം.  ജില്ല പഞ്ചായത്ത്  കാര്യാലയം, ജില്ലാ കളക്ടറേറ്റിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ അവിടുത്തെ സ്റ്റാഫുകൾ  എന്നിവർ ഇതിനകം  സുരക്ഷയുടെ ഭാഗമായി കഴിഞ്ഞു. തരിയോട് പഞ്ചായത്തിലെ  അഞ്ചാം വാർഡ് ആയ ചെന്നലോട്  ഏപ്രിൽ  അഞ്ചോടുകൂടി  സമ്പൂർണ്ണമായി  സുരക്ഷയുടെ ഭാഗമായി.  സുരക്ഷ പൂർത്തീകരിച്ച ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെ  വാർഡ് ആയി ചെന്നലോട്. മറ്റു പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റുകളിലും കൂടി സുരക്ഷ പൂർത്തീകരിക്കേണ്ടതുണ്ട്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെട്ട  കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്.ആസ്പിരേഷണൽ  ഡിസ്ട്രിക്ട് പദ്ധതിയുടെ പ്രധാന മേഖലകളിൽ സാമ്പത്തിക ഉൾപ്പെടുത്തലും നൈപുണ്യ വികസനവും ഉൾപ്പെടുന്നു.  സാമ്പത്തിക ഉൾപ്പെടുത്തൽ  സൂചികകളിൽ സാമൂഹ്യസുരക്ഷാ പദ്ധതികളും ഉൾപ്പെടുന്നു.  ജില്ലയിലെ ബാങ്കുകൾ സാമ്പത്തിക ഉൾപ്പെടുത്തൽ  മേഖലയിൽ മികവ് പുലർത്തിയതിനാൽ  കഴിഞ്ഞ  കുറച്ചു  വർഷങ്ങളിലായി ഏകദേശം എട്ടു കോടിയോളം രൂപ വയനാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ചിട്ടുണ്ട്.  ഈ മികവ് തുടർന്നും നിലനിർത്താൻ ആയാൽ ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ  തുക ലഭിക്കാൻ സാധ്യതയുണ്ടന്ന് ഇവർ പറഞ്ഞു.  ഇതിന് സഹായങ്ങൾ നൽകാൻ  താല്പര്യമുള്ള കോളേജുകൾ,  സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ ജി ഓ കൾ,  സന്നദ്ധ സംഘടനകൾ  എന്നിവർ ലീഡ് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. 

Ph No: 8547857649

ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ സ്റ്റേറ്റ് ബാങ്ക് ജില്ലാ കോഡിനേറ്റർ പി.എം വിജയൻ, കേരള ബാങ്ക് റീജിയണൽ മാനേജർ 

എൻ. നവനീത് കുമാർ,

കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ

ടി - വി.സുരേന്ദ്രൻ യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജില്ലാ കോഡിനേറ്റർ എൻ.ഒ. ബിജു.

എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Author
Citizen Journalist

Fazna

No description...

You May Also Like