കരിയിലയും ഉണക്ക പുല്ലും ഓൺലൈനിൽ വിൽക്കാം; 45 ഇലക്ക് 299 രൂപ

  • Posted on January 16, 2023
  • News
  • By Fazna
  • 91 Views

45 ഇലകൾ പാക്ക് ചെയ്ത് 299 രൂപക്ക് ആമസോണിൽ വിൽപ്പനക്കുണ്ട്. 10 ഇലകൾക്ക് 185 രൂപ വരെ ലഭിക്കും. ഗോതമ്പ് പുല്ലിന് തൂക്കമനുസരിച്ച് 1,000 രൂപ വരെയാണ് വില. ആമസോണും ഫ്ലിപ്കാർട്ടും സ്നാപ്ഡീലുമൊക്കെ സജീവമായതോടെ ഏത് ഉൽപ്പന്നവും ഒറ്റക്ലിക്കിൽ വീടുകളിലെത്തും. ഓൺലൈൻ മാർക്കറ്റ് പ്ലേസ് കമ്പനികളുടെ സൈറ്റുകൾ സന്ദർശിച്ചാൽ പലപ്പോഴും നമ്മൾ അതിശയിക്കാറുണ്ട്. എത്ര എത്ര വ്യത്യസ്തമായ ഉൽപ്പന്നങ്ങളാണ് ഒറ്റ കുടക്കീഴിൽ വിൽക്കാനാകുക. നമ്മൾ നിസാരമെന്ന് കരുതുന്ന പല വസ്തുക്കൾക്കും ഓൺലൈനിൽ ഡിമാൻഡുണ്ട്. ചകിരിയും ചിരട്ടയും ചകിരിച്ചോറും പച്ചക്കറിവിത്തുകളുമൊക്കെ ഉദാഹരണങ്ങൾ. അതൊക്കെപോട്ടെ കരിയില ഓൺലൈനിൽ വിൽപ്പനക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കെട്ട് ഗോതമ്പ് പുല്ല് ഉണങ്ങിയതിന് 1,000 രൂപയാണ് വിലയെങ്കിൽ 10 ബദാം ഇല ഉണങ്ങിയതിന് 100 രൂപ മുതൽ 185 രൂപ വരെയൊക്കെ ഈടാക്കിയാണ് ആമസോണിലും ഫ്ലിപ്കാർട്ടിലുമൊക്കെ വിൽപ്പന. 400 ഗ്രാം തേക്കിലക്ക് 199 രൂപയാണ് വില. 45 ബദാം ഇലകൾ പാക്ക് ചെയ്ത് 299 രൂപക്ക് ആമസോണിൽ വിൽപ്പനക്കുണ്ട്. അലങ്കാര ആവശ്യങ്ങൾക്കാണ് ഗോതമ്പ് പുല്ല് (വീറ്റ് ഗ്രാസ്) കൂടുതലായി ഉപയോഗിക്കുന്നതെങ്കിൽ ഉണങ്ങിയ ബദാം ഇലയും തേക്കിലയും ഒക്കെ അക്വേറിയത്തിലെ മീനുകൾക്കുള്ള നല്ല തീറ്റയാണ്.

ഉണങ്ങിയ ഗോതമ്പ് പുല്ല് അലങ്കാര ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നത് വില ഉയരാൻ ഒരു കാരണമാണ്. ഗോതമ്പു പുല്ലിൽ ആന്റിഓക്‌സിഡന്റുകളായ ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ ഉയർന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണ ഗോതമ്പ് ഇനത്തിൻെറ ഇളം ചെടിയാണ് വീറ്റ് ഗ്രാസ്.ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. അനീമിയ, പ്രമേഹം, കാൻസർ, വൃക്ക വീക്കം, ജലദോഷം തുടങ്ങിയ വിവിധ അവസ്ഥകളിൽ ഇത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉണങ്ങിയപുല്ല് കൂടാതെ വീറ്റ് ഗ്രാസ് പൗഡറും തൈലവും ഉൾപ്പെടെ ഓൺലൈനിൽ ലഭ്യമാണ്. വീറ്റ്ഗ്രാസ് പൗഡറിന് 100 ഗ്രാമിന് 249 രൂപയാണ് ഏകദേശ വില.

അക്വേറിയത്തിലെ മീനുകൾക്കും വീട്ടിൽ വളർത്തുന്ന ചെമ്മീനും ഒക്കെ തീറ്റയായി ഉണങ്ങിയ ബദാം ഇല വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ തേക്കിലക്ക് മറ്റ് ഗുണങ്ങളുമുണ്ട് . ബദാം ഇലകൾക്ക് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസം നൽകാൻ ബദാം ഇല ചായ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ല. ബദാം ഇല ജലത്തിന്റെ പിഎച്ച് കുറയ്ക്കുന്നതിനാൽ ജലശുദ്ധീകരണത്തിനും ഉപയോഗിക്കുന്നുണ്ട്.

ഉണങ്ങിയ തേക്കിലയും അക്വേറിയം ആവശ്യങ്ങൾക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. നിരവധി സെല്ലർമാർ ഇല ലിസ്റ്റ് ചെയ്ത് വിൽപ്പനക്കിട്ടിട്ടുണ്ട്. ഭക്ഷണ പൊതിക്ക് സുഗന്ധം നൽകുക മാത്രമല്ല ഇല വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്ന തേക്കിലക്കുണ്ട് നമ്മളറിയാത്ത 100 ഗുണങ്ങൾ. പാചക ആവശ്യങ്ങൾക്കായും ഇല ഉപയോഗിക്കുന്നവരുണ്ട്.. ‌തണുപ്പുള്ള ഇല ചർമ്മത്തിന്റെ വീക്കം കുറയ്ക്കുന്നതിനുള്ള ആന്റി-ഇൻഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുന്നത് കൊണ്ട് ത്വക്ക് രോഗങ്ങൾക്കുള്ള ഔഷധങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നുണ്ടത്രെ. എന്തായാലും ഇല വിൽപ്പനക്കിട്ടാൽ പോലും ആവശ്യാക്കാരുണ്ട്.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like