യുഎസ് ആകാശത്തേക്ക് വഴിതെറ്റി വന്ന ചൈനീസ് ബലൂൺ യുഎസ് പോർ വിമാനങ്ങൾ വെടിവെച്ചിട്ടു

വാഷിങ്ടൺ : ബലൂൺ അത്ലാന്റിക്ക് തീരത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവെച്ചു വീഴ്ത്തിയത്. ബലൂൺ വെടിവെച്ചിടാൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകിയതിനു പിന്നാലെയാണ് വെടിവെച്ചിട്ടത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ഇവ ചാര ബലൂണാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ബലൂൺ വെടിവെച്ചിടുന്നതിനു മുമ്പ് മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു. എഫ് 22 ജെറ്റ് ഫൈറ്ററാണ് വെടിവെച്ചിടാൻ ഉപയോഗിച്ചത്. യുഎസ് സമുദ്ര തീരത്തു നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്. വെടിവെച്ചിട്ട ബലൂണിന്റെ തെരച്ചിലിനു വേണ്ടി രണ്ട് കപ്പലുകളാണ് ഉപയോഗിക്കുന്നത്. ചൈനീസ് ചാരബലൂൺ തലയ്ക്ക് മുകളിൽ; വെടിവച്ചിടാൻ ഭയന്ന് അമേരിക്ക, ബെയ്ജിങ് യാത്ര ഉപേക്ഷിച്ച് ബ്ലിങ്കൻ
മൂന്ന് സ്കൂൾ ബസുകളുടെ വലുപ്പമുള്ളവയാണ് ബലൂൺ. 60,000 അടി ഉയരത്തിലാണ് ഇത് പറന്നിരുന്നത്. ജനവാസ മേഖലയ്ക്കു മുകളിലൂടെ പറക്കുമ്പോൾ വെടിവെച്ചിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടം ഉണ്ടാകുമെന്നതിനാൽ ബലൂൺ അമേരിക്കൻ അതിർത്തി വിടാൻ കാത്തിരിക്കുകയായിരുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ്.
ബലൂൺ അമേരിക്കൻ അതിർത്തിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ബൈഡന് അറിവുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ജനങ്ങളിൽ നിന്നും പ്രസിഡന്റ് മറച്ചുവെച്ചന്ന ആരോപണം സജീവമാണ്.
പ്രത്യേക ലേഖിക