എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും 4 ന്

  • Posted on December 03, 2022
  • News
  • By Fazna
  • 77 Views

മാനന്തവാടി: മാനന്തവാടി ടൗൺ പരിസരത്തുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപീകരിച്ച എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം ബത്തേരി രൂപതാ അധ്യക്ഷനും ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിൻ്റെ ഉപാധ്യക്ഷനുമായ മോസ്റ്റ് റവ.ഡോക്ടർ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നാലാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മാനന്തവാടി സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നിർവഹിക്കുന്നതാണ്. സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുക, യോജിച്ചുള്ള സുവിശേഷപ്രഘോഷത്തിന് വേദിയൊരുക്കുക., പൊതു വിഷയങ്ങളിൽ യോജിച്ച നിലപാടെടുത്ത് പ്രവർത്തിക്കുക, ക്രിസ്തീയ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. എക്യുമെനിക്കൽ ഫോറത്തിന്റെ പ്രസിഡന്റായി ഫാ. റോയി വലിയപറമ്പിൽ. വൈസ് പ്രസിഡണ്ട് മാരായി ഫാ. റോയിസൺ ആന്റണി. റവ. സി. ഡിവോണ എ സി. ജനറൽ സെക്രട്ടറിയായി ജെയിംസ് മാത്യു മനലിൽ ജോയിൻറ് സെക്രട്ടറിമാരായി കെ.എം.  ഷിനോജ് കോപ്പുഴ, ജോൺ റോബർട്ട്. ട്രഷററായി എം കെ പാപ്പച്ചൻ എന്നിവരെ തിരഞ്ഞെടുത്തു.

എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 17 ന്  മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ വച്ച് സംയുക്ത ക്രിസ്മസ് റാലിയും വിവിധ  ആഘോഷ പരിപാടിളും നടത്തപ്പെടുന്നതാണ്.


Author
Citizen Journalist

Fazna

No description...

You May Also Like