ലാ ലീഗ ചാമ്പ്യന്മാരായി ബാർസലോണ; എസ്പാനിയോളിനെ 4-2 ന് തകർത്തു

എസ്പാനിയോളിനെ 4-2 തോല്പിച്ചതോടെ നാലു വർഷത്തിനുശേഷം ബാഴ്സലോണ ലാ ലീഗ ചാമ്പ്യന്മാരായി. നാല് മത്സരങ്ങൾ ശേഷിക്കെ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 14 പോയിന്റിന്റെ ലീഡ് നേടിയാണ് ബാർസ തങ്ങളുടെ 27-ാം la ലാ ലീഗ കിരീടം സ്വന്തമാക്കിയത്. 2018 - 19 സീസണിലായിരുന്നു അവസാന കിരീടം.