സൗര പദ്ധതിയുടെ ഭാഗമായി പുൽപള്ളി പഴശ്ശി രാജാ കോളേജിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു
- Posted on August 10, 2021
- Localnews
- By Deepa Shaji Pulpally
- 761 Views
ഈ പ്ലാനറ്റിൽ നിന്നും മാസത്തിൽ ശരാശരി 9000 - യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
പുൽപള്ളി പഴശ്ശി രാജാ കോളേജിൽ കെ. എസ്. ഇ. ബി ലിമിറ്റഡിന്റെ 75 - കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് സ്ഥാപിച്ചു. സംസ്ഥാനത്തെ സൗരോർജ ഉൽപ്പാദനശേഷി 1000- മെഗാവാട്ടി ലേക്ക് എത്തിക്കുന്നതിനായി ഊർജ്ജ കേരള മിഷൻ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന സൗര പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്.
31 - ലക്ഷം രൂപ ചെലവഴിച്ചാണ് 75 - കെ. ഡബ്ലിയു. പി ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാനറ്റിൽ നിന്നും മാസത്തിൽ ശരാശരി 9000 - യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടൊപ്പം 10% യൂണിറ്റ് വൈദ്യുതി കോളേജിന് സൗജന്യമായി ലഭിക്കുകയും ചെയ്യും. ജൂലൈ അവസാനത്തിൽ തന്നെ പ്ലാനറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമാതാക്കളായ " ടാറ്റ പവർ സോളാർ കമ്പനി " ഉൽപ്പാദനം ആരംഭിച്ചിരുന്നു.
ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള സ്വിച്ച് ഓൺ കർമ്മം നടത്തി. തുടർന്ന് പ്രസ്തുത ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, പഞ്ചായത്ത് മെമ്പർ ശോഭന സുകുമാരൻ, ബത്തേരി രൂപതാ മുഖ്യ വികാരി ഫാദർ.മാത്യു അ റമ്പൻകുടി, സൗര നോർത്ത് റീജിയണൽ പ്രോജക്ട് മാനേജർ കെ.ആയൂബ്, വയനാട് പ്രോജക്ട് എൻജിനീയർ എം.ജെ ചന്ദ്രദാസ്, കെ.എസ്.ഇ.ബി കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സജി പൗലോസ്, പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.