ബിഗ് ബ്രേക്കിങ്ങ് ന്യൂസ് : പി.പി. ദിവ്യയെ അറസ്റ്റ് ചെയ്തു.
- Posted on October 29, 2024
- News
- By Goutham Krishna
- 134 Views

സി.ഡി. സുനീഷ്.
എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബഡപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യ അപേക്ഷ കോടതി തള്ളിയ
സാഹചര്യത്തിൽ ആണ് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതിയുടേ യാണ് വിധി.
ഏറെ രാഷ്ടീയ വിവാദം സൃഷ്ടിച്ച ഈ കേസ്, ഉപതിരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ആളി കത്തും.
കോടതി നിരീക്ഷണങ്ങൾ
1 . ക്ഷണിക്കാതെ വന്നു. ADM നെ അപമാനിക്കാൻ ലക്ഷ്യമിട്ടു.
2.നീക്കങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു.
3 . പ്രാദേശിക TV ചാനലുകാരനെ കൊണ്ടുവന്ന് പ്രസംഗം റെക്കോർഡ് ചെയ്യിച്ച് പ്രചരിച്ചിച്ചു.
4. പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു.
5. അഴിമതി അറിഞ്ഞെങ്കിൽ പോലീസിനേയോ വിജിലൻസിനേയോ സമീപിക്കാമായിരുന്നു.
6. റവന്യു വകുപ്പിലെ additional district magistrate ആയ ഉന്നത ഉദ്യോഗസ്ഥനെ പൊതു സമൂഹത്തിൽ അപമാനിക്കാനാണ് ശ്രമിച്ചത്.