ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ നിങ്ങളെയും കാത്ത് ഒരു ജോലിയുണ്ട്.
- Posted on August 09, 2022
- News
- By Goutham Krishna
- 246 Views
യു എസ് മാറ്റർസ് കമ്പനി പ്രൊഫഷണൽ ഉറക്കക്കാരെ തേടുന്നു
വാഷിംഗ്ടണ്‍: മനുഷ്യരോരോത്തരും ഏറെ വ്യത്യസ്തരാണ്. വ്യത്യസ്ത കാര്യങ്ങളിലേര്‍പ്പെട്ടാണ് ഓരോരുത്തരും സന്തോഷം കണ്ടെത്തുന്നത്.അവരവരുടെ അഭിരുചിക്കനുസരിച്ചും ഇപ്പോൾ ജോലി വാഗ്ദാനങ്ങൾ ഉണ്ട് എന്നതാണ്.
ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ നിങ്ങളെയും കാത്ത് ഒരു ജോലിയുണ്ട്.
യുഎസ്സിലെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കിടക്ക കമ്പനി പ്രൊഫഷണല്‍ ഉറക്കക്കാരെ അന്വേഷിക്കുകയാണ്. അവര്‍ക്ക് വേണ്ടത് വളരെ നന്നായി ഉറങ്ങാനുള്ള കഴിവാണ്.
ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചുള്ള കാസ്പര്‍ എന്ന കമ്പനി, 'കാസ്പര്‍ സ്ലീപ്പേഴ്‌സി'ന് വേണ്ടി നന്നായി ഉറങ്ങുന്നവരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രൊഫഷണലായി ഉറങ്ങുകയും ആ അനുഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും വേണം.
അപേക്ഷകര്‍ക്ക് ഉറങ്ങാനായി വളരെ നല്ല കഴിവ് വേണം എന്ന് കമ്പനി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എത്രനേരം ഉറങ്ങാനാവുമോ അത്രയും നേരം ഉറങ്ങണം, ഏത് സാഹചര്യത്തിലും ഉറങ്ങാന്‍ കഴിയണം. ഉറങ്ങാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കണ്ടന്റ് നിര്‍മ്മിക്കണം. അത് കാസ്പര്‍ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പോസ്റ്റ് ചെയ്യേണ്ടത്. എന്നൊക്കെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ആകര്‍ഷകമായ ശമ്പളത്തിന് പുറമെ കമ്പനിയുടെ വിവിധ ഉത്പന്നങ്ങളും ലഭിക്കും.പാര്‍ട് ടൈമായും ജോലി ചെയ്യാം. ജോലിക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായി അപേക്ഷകര്‍ തങ്ങളുടെ ഉറങ്ങാനുള്ള കഴിവ് തെളിയിക്കുന്ന വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യണം. ആഗസ്ത് 11 ആണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
റീ സൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നും രാഷ്ട്രപിതാവിന്റെ ഇരുപത് അടി പ്രതിമ