ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഈ പ്രായക്കാർ- പഠന റിപ്പോർട്ട് പുറത്ത്

  • Posted on December 22, 2022
  • News
  • By Fazna
  • 58 Views

കോവിഡിനെ തുടർന്നാണ് കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കൗമാരപ്രായക്കാരുടെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതായി പഠനം. ലോക്കൽ സർക്കിളിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സച്ചിൻ തപരിയ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടത്തിയ സർവെയിലാണ് ഇക്കാര്യം പുറത്ത് വന്നത്. 13-നും 17-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ നാലിലൊന്ന് പേരും സ്‌മാർട്ട്‌ഫോൺ, ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിമയാണെന്നും പ്രതിദിനം ആറ് മണിക്കൂറിലധികം ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. രാജ്യവ്യാപകമായി നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 287 ജില്ലകളിൽ നിന്നുള്ള 9,633 രക്ഷിതാക്കൾ പറയുന്നത്, 28 ശതമാനം കുട്ടികൾ ആറ് മണിക്കൂറിലധികവും, 34 ശതമാനം പേർ മൂന്ന് മുതൽ ആറ് മണിക്കൂർ വരെ ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം ചെലവഴിക്കുന്നു. എന്നാൽ നഗരത്തിൽ 71 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത് തങ്ങളുടെ കുട്ടികൾ ഭൂരിഭാഗം സമയവും സ്മാർട്ട് ഫോൺ അല്ലെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് . കൂടാതെ കോവിഡിനെ തുടർന്നാണ് കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.Author
Citizen Journalist

Fazna

No description...

You May Also Like