39.76 കോടി രൂപയുടെ ഇൻറ്റന്റുകൾ ഒപ്പു വച്ച് വൈഗ ബിസിനസ് മീറ്റ്
കാർഷീക സംസ്കരണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിരമായ വിപണി ഉറപ്പാക്കുന്നതിന് വൈഗ യോടനുബഡിച്ച് നടത്തിയ ബി.ടു. ബി മീറ്റ് ദിശ സംരംഭകർക്ക് കരുത്തായി. കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും മുഖാമുഖം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ബിസിനസ് (ബി2ബി) മീറ്റ് വൈഗ വേദിയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചു. മീറ്റിൽ 39.76 കോടി രൂപയുടെ ഇൻഡന്റുകളാണ് ഒപ്പു വച്ചത്. ഇതിൽ ഇതിൽ എണ്ണ ഉൽപ്പന്നങ്ങൾ 1785.1 ലക്ഷം, സുഗന്ധവ്യഞ്ജനങ്ങൾ 998.39 ലക്ഷം, ധാന്യങ്ങളും ചെറു ധാന്യങ്ങളും 552.98 ലക്ഷം, പഴങ്ങൾ 312.10 ലക്ഷം, പച്ചക്കറികൾ 144.40 ലക്ഷം, തേനും ശർക്കര ഉൽപ്പന്നങ്ങളും 105.47 ലക്ഷം, കിഴങ്ങുവർഗങ്ങൾ 32.90 ലക്ഷം, കൂൺ ഉൽപ്പന്നങ്ങൾ 28.50 ലക്ഷം, ഔഷധസസ്യങ്ങൾ 8.24 ലക്ഷം, കശുവണ്ടി ഉൽപ്പന്നങ്ങൾ 7.85 ലക്ഷം എന്നിവ ഉൾപ്പെടും. കർഷകരുടെ ഉൽപ്പന്നങ്ങളെ കേരളത്തിലെ പ്രധാന റീട്ടെയിൽ വിപണന ശൃംഖലകളായ ലുലു ഗ്രൂപ്പ്, പോത്തീസ്, രാമചന്ദ്രൻ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി വ്യാപാരം ഉറപ്പിക്കാനും ഇതുവഴി സാധിച്ചു. മീറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും ഭാവിയിൽ മാർക്കറ്റ് ഡിമാന്റനുസരിച്ച് ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിനുള ഇൻഡന്റുകൾ ഒപ്പു വച്ചു.
കാർഷിക ഉത്പാദകർക്കും സംരംഭകർക്കും വ്യവസായികൾക്കും ഒത്തുചേരാനും സംവദിക്കാനുമായി സംഘടിപ്പിച്ച വേദിയിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള കാർഷികമൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാപാര വിപണന മേഖലയിൽ വ്യാപൃതരായ 133 കർഷകർ, സ്ഥാപനങ്ങൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവർ ഉല്പാദകരായി പങ്കെടുത്തു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖരായ 90 സംരംഭകർ, വ്യവസായികൾ, എക്സ്പോർട്ടേഴ്സ് എന്നിവർ ബയേഴ്‌സ് ആയും പങ്കെടുത്തു.
വൈഗയോടനുബന്ധിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ബി2ബി മീറ്റ് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉത്‌ഘാടനം നിർവ്വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പങ്കെടുത്തു.
പ്രത്യേക ലേഖകൾ